ജിദ്ദയിൽ കനത്ത ഇടിയും മഴയും

ജിദ്ദയിൽ കനത്ത ഇടിയും മഴയും
Nov 14, 2021 08:23 PM | By Shalu Priya

ജിദ്ദ : ജിദ്ദയിൽ കനത്ത ഇടിയും മഴയും. ശനിയാഴ്​ച മുതൽ മേഖലയിൽ മഴ ആരംഭിച്ചിരുന്നു. ഞായറാഴ്​ച രാവിലെ മുതൽ ഇടിയും ചാറൽ മഴയും തുടങ്ങി. പതിനൊന്ന്​ മണിയോടെ​ പട്ടണത്തിന്‍റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയാണുണ്ടായത്​.രണ്ട്​ വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴക്കാണ്​ ജിദ്ദ പട്ടണം സാക്ഷ്യം വഹിച്ചത്​.

താഴ്​ന്ന പ്രദേശങ്ങളിലും പല റോഡുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. കാറ്റിനെ തുടർന്ന്​ നസീം, സുലൈമാനിയ ഡിസ്​ട്രിക്​റ്റുകളിൽ മരങ്ങൾ നിലംപൊത്തി.​ വാഹനങ്ങൾക്ക്​ കേടുപാടുകൾ സംഭവിച്ചു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്ന്​​ സിവിൽ ഡിഫൻസ്​, ട്രാഫിക്​, മുനിസിപ്പാലിറ്റി, ആരോഗ്യം, റെഡ്​ക്രസൻറ് വകുപ്പുകൾക്ക്​ കീഴിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.

വെള്ളക്കെട്ടിനും ഒഴുക്കിനും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫൈബർ ബോട്ടുകളടക്കമുള്ള രക്ഷാപ്രവർത്തന സംവിധാനങ്ങൾ ട്രാഫിക്കും സിവിൽ ഡിഫൻസും ഒരുക്കിയിരുന്നു. റോഡിലെയും അണ്ടർ പാസ്​വേകളിലേയും ​വെള്ളം നീക്കുന്നതിനും ശുചീകരണത്തിനും മുനിസിപ്പാലിറ്റി കൂടുതൽ തൊഴിലാളികളെ നിയോഗിക്കുകയും ഇവർക്കാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ഒരുക്കുകയും ചെയ്​തിരുന്നു.

മുഴുവൻ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം മേഖല ആരോഗ്യകാര്യ ഡയറക്ട്രേറ്റ്​ നിൽകി. ഞായറാഴ്​ച വരെ മേഖലയിൽ മഴയുണ്ടാകുമെന്നും മുൻകരുതൽ വേണമെന്നും​ മക്ക മേഖല ദുരന്ത നിവാരണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു.അതേസമയം, സൗദിയുടെ പടിഞ്ഞാറെ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം തുടരുകയാണ്​. മക്ക,​ തബൂക്ക്​ മേഖലകളുടെ വിവിധ ഭാഗങ്ങളിലും ഞായറാഴ്​ച മഴയുണ്ടായി. അടുത്ത ചൊവ്വാഴ്​ച ​വരെ പല മേഖലകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ്​​ കാലാവസ്ഥ വിഭാഗത്തിന്‍റെ അറിയിപ്പ്​

Heavy thunder and rain in Jeddah

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories