---
title: "ദു​ബൈ​യി​ലെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ "
english_title: "Free parking for UAE nationals at residential properties in Dubai ​"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107025/free-parking-for-uae-nationals-at-residential-properties-in-dubai"
published_at: "2023-04-04T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bbbc54722f_free_parking_dubai.jpg"
keywords: []
---

# ദു​ബൈ​യി​ലെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ 

> **Lead Summary:** **ദു​ബൈ: **ദു​ബൈ​യി​ലെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ ഏ​ർ​പ്പെ​ടു​ത്തു​ന്നു. ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ​താ​ണ്​ തീ​രു​മാ​നം. താ​മ​സ​സ്ഥ​ല​ത്തി​ന്​ സ​മീ​പ​ത്തു​​നി​ന്ന്​ 500 മീ​റ്റ​ർ പ​രി​ധി​യി​ലാ​ണ്​ പാ​ർ​ക്കി​ങ്ങി​ന്​ അ​വ​സ​രം ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി ആ​ർ.​ടി.​എ​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി സ്​​പെ​ഷ​ൽ പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്ക​ണം.

## Article Content

**ദു​ബൈ: **ദു​ബൈ​യി​ലെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ ഏ​ർ​പ്പെ​ടു​ത്തു​ന്നു. ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ​താ​ണ്​ തീ​രു​മാ​നം. താ​മ​സ​സ്ഥ​ല​ത്തി​ന്​ സ​മീ​പ​ത്തു​​നി​ന്ന്​ 500 മീ​റ്റ​ർ പ​രി​ധി​യി​ലാ​ണ്​ പാ​ർ​ക്കി​ങ്ങി​ന്​ അ​വ​സ​രം ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി ആ​ർ.​ടി.​എ​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി സ്​​പെ​ഷ​ൽ പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്ക​ണം.

എ​മി​റേ​റ്റ്​​സ്​ ഐ.​ഡി, ഇ​ജാ​രി, വാ​ഹ​ന ഉ​ട​മ​സ്ഥ​ത​യു​ടെ തെ​ളി​വ്​ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.താ​മ​സ സ്ഥ​ല​ത്തി​ന്‍റെ വ​ലു​പ്പം അ​നു​സ​രി​ച്ചാ​ണ്​ കൂ​ടു​ത​ൽ പാ​ർ​ക്കി​ങ്​ സ്​​ഥ​ല​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക. ഒ​രു മു​റി​യും ഹാ​ളു​മു​ള്ള​വ​ർ​ക്കും സ്​​റ്റു​ഡി​യോ മു​റി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യാ​ൻ​ സ്ഥ​ലം ന​ൽ​കും. ര​ണ്ട്​ മു​റി​യും ഹാ​ളു​മു​ള്ള​വ​ർ​ക്ക്​ മൂ​ന്ന്​ പെ​ർ​മി​റ്റും മൂ​ന്ന്​ റൂ​മും ഹാ​ളു​മു​ള്ള​വ​ർ​ക്ക്​ നാ​ല്​ പെ​ർ​മി​റ്റും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

അ​പേ​ക്ഷ ന​ൽ​കി ര​ണ്ട്​ ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. പെ​ർ​മി​റ്റ്​ ഇ-​മെ​യി​ൽ വ​ഴി അ​യ​ക്കും.പ്രവാസികൾക്ക് സീ​സ​ണ​ൽ പാ​ർ​ക്കി​ങ്​ ദു​ബൈ​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് പ​ണം ന​ൽ​കി​ സീ​സ​ണ​ൽ പാ​ർ​ക്കി​ങ് എ​ടു​ക്കാം. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി, മീ​ഡി​യ സി​റ്റി, നോ​ള​ജ്​ വി​ല്ലേ​ജ്, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബൊ​ലെ​വാ​ദ്, ദേ​ര ഫി​ഷ്​ മാ​ർ​ക്ക​റ്റ്, സി​ലി​ക്ക​ൺ ഒ​യാ​സി​സ്, ഗോ​ൾ​ഡ്​ സൂ​ഖ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പാ​ർ​ക്കി​ങ്. ഇ​തി​നാ​യി ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്.

‘എ’ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ ഒ​രു മാ​സം 500 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. 1400 ദി​ർ​ഹ​മി​ന്​ മൂ​ന്ന്​ മാ​സം, 2500 ദി​ർ​ഹ​മി​ന്​ ആ​റ്​ മാ​സം, 4500 ദി​ർ​ഹ​മി​ന്​ 12 മാ​സം എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്ക്. ദു​ബൈ​യി​ലെ എ, ​ബി, സി, ​ഡി എ​ന്നീ പാ​ർ​ക്കി​ങ്ങു​ക​ളി​ൽ ഈ ​പാ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാം. ‘ബി’ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ഒ​രു​മാ​സം 250 ദി​ർ​ഹം, മൂ​ന്നു മാ​സം 700 ദി​ർ​ഹം, ആ​റു മാ​സം 1300 ദി​ർ​ഹം, 12 മാ​സം 2400 ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്ക്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ ബി, ​സി സോ​ണു​ക​ളി​ൽ പാ​ർ​ക്ക്​ ചെ​യ്യാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107025/free-parking-for-uae-nationals-at-residential-properties-in-dubai)