---
title: "രണ്ടാം ഭാഗ്യ പരീക്ഷണം; മലയാളിക്ക് അബുദാബി നറുക്കെടുപ്പിൽ 45 കോടി സമ്മാനം "
english_title: "45 crore prize for Malayali in Abu Dhabi lottery"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107058/45-crore-prize-for-malayali-in-abu-dhabi-lottery"
published_at: "2023-04-04T13:09:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bd48527e8f_abudabi_ticket.jpg"
keywords: []
---

# രണ്ടാം ഭാഗ്യ പരീക്ഷണം; മലയാളിക്ക് അബുദാബി നറുക്കെടുപ്പിൽ 45 കോടി സമ്മാനം 

> **Lead Summary:** **അബുദാബി: **രണ്ടാം തവണത്തെ ഭാഗ്യപരീക്ഷണം മലയാളിയായ അരുൺകുമാർ വടക്കേകോറോത്തിന് നൽകിയത് വമ്പൻ സമ്മാനമായ 45 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം). അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 250–ാം സീരീസിലാണ് (ടിക്കറ്റ് നമ്പർ–261031) ഈ യുവാവ് ശതകോടീശ്വരനായത്.

## Article Content

**അബുദാബി: **രണ്ടാം തവണത്തെ ഭാഗ്യപരീക്ഷണം മലയാളിയായ അരുൺകുമാർ വടക്കേകോറോത്തിന് നൽകിയത് വമ്പൻ സമ്മാനമായ 45 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം). അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 250–ാം സീരീസിലാണ് (ടിക്കറ്റ് നമ്പർ–261031) ഈ യുവാവ് ശതകോടീശ്വരനായത്.

സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ അരുൺ കുമാർ ഓൺലൈൻ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. ആദ്യ തവണയെടുത്ത ടിക്കറ്റ് പക്ഷെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനമാണ് നൽകിയത്. ഈ സമ്മാനത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അരുൺ കുമാർ പറഞ്ഞു.

ഇത്രയും തുക സ്വന്തമാക്കിയെന്നറിഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ലെന്ന് അരുൺ പറയുന്നു. ഇന്ത്യയിൽ ഒരു ബിസിനെസ്സ് തുടങ്ങുക എന്ന ആഗ്രഹം യാഥാർഥ്യമാക്കാൻ ഈ തുക കൊണ്ട് സാധിക്കുമെന്ന ആഹ്ലാദത്തിലാണ് അരുൺ. അരുണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഇന്നലെ ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പികളിലും എട്ടു ഇന്ത്യക്കാർ കൂടി 30000 മുതൽ ഒരു ലക്ഷം ദിർഹം വരെയും ആഡംബര വാഹനവും സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107058/45-crore-prize-for-malayali-in-abu-dhabi-lottery)