---
title: "സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died of heart attack in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107110/expatriate-malayali-died-of-heart-attack-in-saudi"
published_at: "2023-04-04T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c2ae81449a_death.jpg"
keywords: []
---

# സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **സൗ**ദിയിലെ അല്‍ ഖോബാറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശി സൈതമ്മാരകത്ത് ലാഞ്ചിറപ്പുരയില്‍ ഷഫറാസ് മഹ്മൂദാണ് മരിച്ചത്.

## Article Content

**സൗ**ദിയിലെ അല്‍ ഖോബാറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശി സൈതമ്മാരകത്ത് ലാഞ്ചിറപ്പുരയില്‍ ഷഫറാസ് മഹ്മൂദാണ് മരിച്ചത്.

36 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഫാത്തിമ ഷാഹിസ്തയാണ് ഭാര്യ. രണ്ട് മക്കളുണ്ട് .അല്‍ ഖോബാര്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, ഹുസ്സൈന്‍ നിലമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107110/expatriate-malayali-died-of-heart-attack-in-saudi)