---
title: "യു.​എ.​ഇ​യി​ലെ ഇ​ന്ധ​ന​വി​ല വിലയിടിവ്; അ​ജ്മാ​നി​ൽ ടാ​ക്സി നിരക്കുകൾ കുറച്ചു "
english_title: "Taxi fares reduced in Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107312/taxi-fares-reduced-in-ajman"
published_at: "2023-04-05T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d81ce7a905_taxi.jpg"
keywords: []
---

# യു.​എ.​ഇ​യി​ലെ ഇ​ന്ധ​ന​വി​ല വിലയിടിവ്; അ​ജ്മാ​നി​ൽ ടാ​ക്സി നിരക്കുകൾ കുറച്ചു 

> **Lead Summary:** **അ​ജ്മാ​ന്‍: **ഏ​പ്രി​ലി​ലെ യു.​എ.​ഇ​യി​ലെ ഇ​ന്ധ​ന​വി​ല​യി​ടി​വി​ന് അ​നു​സ​രി​ച്ച്​ അ​ജ്മാ​നി​ൽ ടാ​ക്സി നി​ര​ക്കി​ൽ കു​റ​വു​വ​രു​ത്തി. ആ​ഗോ​ള നി​ര​ക്കി​ന് അ​നു​സൃ​ത​മാ​യി ഏ​പ്രി​ല്‍ മാ​സ​ത്തെ ഇ​ന്ധ​ന വി​ല​യി​ൽ ലി​റ്റ​റി​ന് എ​ട്ട് ഫി​ൽ​സ് യു.​എ.​ഇ ക​ഴി​ഞ്ഞ ദി​വ​സം കു​റ​ച്ചി​രു​ന്നു. അ​ജ്മാ​ൻ പ​ബ്ലി​ക്ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ് ടാ​ക്സി നി​ര​ക്കി​ള​വ്‌ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

## Article Content

**അ​ജ്മാ​ന്‍: **ഏ​പ്രി​ലി​ലെ യു.​എ.​ഇ​യി​ലെ ഇ​ന്ധ​ന​വി​ല​യി​ടി​വി​ന് അ​നു​സ​രി​ച്ച്​ അ​ജ്മാ​നി​ൽ ടാ​ക്സി നി​ര​ക്കി​ൽ കു​റ​വു​വ​രു​ത്തി. ആ​ഗോ​ള നി​ര​ക്കി​ന് അ​നു​സൃ​ത​മാ​യി ഏ​പ്രി​ല്‍ മാ​സ​ത്തെ ഇ​ന്ധ​ന വി​ല​യി​ൽ ലി​റ്റ​റി​ന് എ​ട്ട് ഫി​ൽ​സ് യു.​എ.​ഇ ക​ഴി​ഞ്ഞ ദി​വ​സം കു​റ​ച്ചി​രു​ന്നു. അ​ജ്മാ​ൻ പ​ബ്ലി​ക്ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ് ടാ​ക്സി നി​ര​ക്കി​ള​വ്‌ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ ടാ​ക്സി നി​ര​ക്ക് കി.​മീ​റ്റ​റി​ന് 1.82 ദി​ർ​ഹ​മാ​യി​രി​ക്കും. ക​ഴി​ഞ്ഞ മാ​സ​ത്തെ 1.84 ദി​ർ​ഹം എ​ന്ന നി​ര​ക്കി​ൽ നി​ന്ന് 2 ഫി​ൽ​സ്​ ഇ​ടി​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ട്വീ​റ്റി​ൽ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107312/taxi-fares-reduced-in-ajman)