---
title: "മാ​ർ​ബ​ർ​ഗ്​ വൈ​റ​സി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് "
english_title: "UAE health mantra calls for vigilance against Marburg virus Laith's warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107363/uae-health-mantra-calls-for-vigilance-against-marburg-virus-laiths-warning"
published_at: "2023-04-06T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e24d3f0dbf_marburgevirus.jpg"
keywords: []
---

# മാ​ർ​ബ​ർ​ഗ്​ വൈ​റ​സി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് 

> **Lead Summary:** **ദു​ബൈ:** ചി​ല ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ച മാ​ർ​ബ​ർ​ഗ്​ വൈ​റ​സി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മാ​ർ​ബ​ർ​ഗ്​ ജ്വ​ര​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന വൈ​റ​സ്​ സാ​ന്നി​ധ്യ​മു​ള്ള താ​ൻ​സ​നി​യ, ഗി​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യു.​എ.​ഇ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ യാ​ത്ര ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

## Article Content

**ദു​ബൈ:** ചി​ല ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ച മാ​ർ​ബ​ർ​ഗ്​ വൈ​റ​സി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മാ​ർ​ബ​ർ​ഗ്​ ജ്വ​ര​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന വൈ​റ​സ്​ സാ​ന്നി​ധ്യ​മു​ള്ള താ​ൻ​സ​നി​യ, ഗി​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യു.​എ.​ഇ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ യാ​ത്ര ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഈ ​രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​വ്യാ​പ​നം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗ​ബാ​ധ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ അ​നി​വാ​ര്യ​മാ​യ യാ​ത്ര​ക​ൾ​ക്ക്​ അ​നു​മ​തി​യു​ണ്ടെ​ന്നും എ​ന്നാ​ൽ, എ​ല്ലാ​വി​ധ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ അ​വ​ബോ​ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് യാ​ത്ര ചെ​യ്ത​വ​ർ, മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​നും അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലോ വൈ​ദ്യ​സ​ഹാ​യം തേ​ടാ​നും മ​ന്ത്രാ​ല​യം ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107363/uae-health-mantra-calls-for-vigilance-against-marburg-virus-laiths-warning)