---
title: "മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ചി​പ്പ്​ ഘ​ടി​പ്പി​ച്ച പ​ര​വ​താ​നി​ക​ളു​ടെ എ​ണ്ണം 25,000 ആ​യി "
english_title: "Electronic chip embedded rock in Masjid E Nabawi "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107428/electronic-chip-embedded-rock-in-masjid-e-nabawi"
published_at: "2023-04-06T12:42:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e71352109a_MASJIDENABAWI.jpg"
keywords: []
---

# മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ചി​പ്പ്​ ഘ​ടി​പ്പി​ച്ച പ​ര​വ​താ​നി​ക​ളു​ടെ എ​ണ്ണം 25,000 ആ​യി 

> **Lead Summary:** **മ​ദീ​ന: **മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ചി​പ്പ്​ ഘ​ടി​പ്പി​ച്ച പ​ര​വ​താ​നി​ക​ളു​ടെ എ​ണ്ണം 25,000 ആ​യി. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ത്ര​യും പ​ര​വ​താ​നി​ക​ൾ സൗ​ദി​യി​ൽ നി​ർ​മി​ച്ച​താ​ണ്. ഓ​രോ​ന്നി​ലും ഒ​രു ഇ​ല​ക്​​ട്രോ​ണി​ക്​ ചി​പ്പ്​ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ്​ ഇതിന്റെ സ​വി​ശേ​ഷ​ത.

## Article Content

**മ​ദീ​ന: **മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ചി​പ്പ്​ ഘ​ടി​പ്പി​ച്ച പ​ര​വ​താ​നി​ക​ളു​ടെ എ​ണ്ണം 25,000 ആ​യി. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ത്ര​യും പ​ര​വ​താ​നി​ക​ൾ സൗ​ദി​യി​ൽ നി​ർ​മി​ച്ച​താ​ണ്. ഓ​രോ​ന്നി​ലും ഒ​രു ഇ​ല​ക്​​ട്രോ​ണി​ക്​ ചി​പ്പ്​ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ്​ ഇതിന്റെ സ​വി​ശേ​ഷ​ത.

റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി ഐ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ മാ​ർ​ഗ​ങ്ങ​ളി​ലൂടെ ഇ​തു വാ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.പ​ര​വ​താ​നി​യു​ടെ നി​ർ​മാ​ണം, ഉ​പ​യോ​ഗം, സ്ഥാ​നം, ക​ഴു​കു​ന്ന സ​മ​യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ചി​പ്പ്. ഒ​രു ഇ​ല​ക്ട്രോ​ണി​ക് സി​സ്​​റ്റ​വു​മാ​യി ഇ​തു ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു.ബാ​ർ​കോ​ഡി​ൽ ​ഡാറ്റാ പ്രി​ൻ​റ്​ ചെ​യ്താ​ൽ പ​ര​വ​താ​നി​ക​ളു​ടെ എ​ണ്ണം അ​റി​യാ​നും തി​രി​ച്ച​റി​യാ​നും സാ​ധി​ക്കും.

പ​ര​വ​താ​നി​ക​ൾ എ​ളു​പ്പ​ത്തി​ൽ ട്രാ​ക്ക്​ ചെ​യ്യാ​നും പ​ള്ളി​ക്കു​ള്ളി​ലും മു​റ്റ​ത്തു​മു​ള്ള പ​ര​വ​താ​നി​ക​ളു​ടെ മു​ഴു​വ​ൻ വി​ശ​ദാം​ശ​ങ്ങ​ളും അ​റി​യാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള 25,000 പ​ര​വ​താ​നി​ക​ൾ മ​സ്​​ജി​ദു​ന്ന​ബ​വി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​രി​ച്ച​താ​യി കാ​ണാ​നാ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107428/electronic-chip-embedded-rock-in-masjid-e-nabawi)