---
title: "യുഎഇ ഗോള്‍ഡന്‍ ജൂബിലി: ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്"
english_title: "UAE Golden Jubilee: 50% reduction in traffic fines"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/10743/uae-golden-jubilee-50-reduction-in-traffic-fines"
published_at: "2021-11-15T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191c9fb51493_u a e.jpg"
keywords: []
---

# യുഎഇ ഗോള്‍ഡന്‍ ജൂബിലി: ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്

> **Lead Summary:** **അജ്മാന്‍**: യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി പ്രമാണിച്ച് ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യമുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

## Article Content

**അജ്മാന്‍**: യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി പ്രമാണിച്ച് ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യമുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കാനും കഴിയും.

നവംബര്‍ 14ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചത്, ലൈസന്‍സില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുന്നത് എന്നിവയ്ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/10743/uae-golden-jubilee-50-reduction-in-traffic-fines)