---
title: "റെ​ഡ്​​ക്ര​സ​ന്‍റ്​ ബ​ഹ്​​റൈ​ൻ ചെ​യ​ർ​മാ​നാ​യി ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു "
english_title: "Sheikh Mohammed bin Abdulaziz Al Saud as Chairman of Red Crescent Bahrain Dullah Al Khalifa elected"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107435/sheikh-mohammed-bin-abdulaziz-al-saud-as-chairman-of-red-crescent-bahrain-dullah-al-khalifa-elected"
published_at: "2023-04-06T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e76bd3e03a_BAHRAIN_RED_CRESENT.jpg"
keywords: []
---

# റെ​ഡ്​​ക്ര​സ​ന്‍റ്​ ബ​ഹ്​​റൈ​ൻ ചെ​യ​ർ​മാ​നാ​യി ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു 

> **Lead Summary:** **മ​നാ​മ: **റെ​ഡ്​​ക്ര​സ​ന്‍റ്​ ബ​ഹ്​​റൈ​ൻ ചെ​യ​ർ​മാ​നാ​യി ആ​രോ​ഗ്യ​കാ​ര്യ സു​​​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യ മേ​ജ​ർ ജ​ന​റ​ൽ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​ യോ​ഗ​ത്തി​ലാ​ണ് ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തേ​ക്ക്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ പേ​ര്​ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്.

## Article Content

**മ​നാ​മ: **റെ​ഡ്​​ക്ര​സ​ന്‍റ്​ ബ​ഹ്​​റൈ​ൻ ചെ​യ​ർ​മാ​നാ​യി ആ​രോ​ഗ്യ​കാ​ര്യ സു​​​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യ മേ​ജ​ർ ജ​ന​റ​ൽ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​ യോ​ഗ​ത്തി​ലാ​ണ് ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തേ​ക്ക്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ പേ​ര്​ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്.

ഒ​ന്നാം അ​സി. ചെ​യ​ർ​മാ​നാ​യി അ​ലി മു​ഹ​മ്മ​ദ്​ മു​റാ​ദും ര​ണ്ടാം അ​സി. ചെ​യ​ർ​മാ​നാ​യി ഖ​ലീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മ​രീ​ഖി​യും സെ​ക്ര​ട്ട​റി​യാ​യി മു​ബാ​റ​ക്​ ഖ​ലീ​ഫ അ​ൽ ഹാ​ദി​യും ട്ര​ഷ​റ​റാ​യി ഹ​സ​ൻ മു​ഹ​മ്മ​ദ്​ ജു​മു​അ​യും എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ത​ഖി മു​ഹ​മ്മ​ദ്​ അ​ൽ ബ​ഹാ​ർ​ന, ഡോ. ​ഫൈ​സ​ൽ രി​ദ അ​ൽ മൂ​സ​വി, ഡോ. ​ഫൗ​സി അ​ബ്​​ദു​ല്ല അ​മീ​ൻ, ഡോ. ​മ​ർ​യം ഇ​ബ്രാ​ഹിം അ​ൽ ഹാ​ജി​രി, ഡോ. ​കൗ​ഥ​ർ മു​ഹ​മ്മ​ദ്​ അ​ൽ ഈ​ദ്​ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റെ​ഡ്​ ക്ര​സ​ന്‍റി​ന്‍റെ 17ആമ​ത്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി അ​വ​രോ​ധി​ത​നാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​ക്ക്​ റെ​ഡ്​​ക്ര​സ​ന്‍റി​ന്‍റെ ആ​ശം​സ​ക​ൾ അ​സി. ചെ​യ​ർ​മാ​ൻ അ​ലി മു​ഹ​മ്മ​ദ്​ മു​റാ​ദ്​ നേ​ർ​ന്നു.

വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ റെ​ഡ്​​ക്ര​സ​ന്‍റി​ന്​ ക​രു​ത്താ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു. 1969 മു​ത​ൽ 2018 വ​രെ തു​ട​ർ​ച്ച​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ്​ ആ​ൽ ഖ​ലീ​ഫ​യാ​ണ്​ റെ​ഡ്​ ക്ര​സ​ന്‍റി​ന്​ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​തെ​ന്ന കാ​ര്യ​വും അ​നു​സ്​​മ​രി​ച്ചു. പി​ന്നീ​ട്​ 2018 മു​ത​ൽ 2023 വ​രെ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യും സൊ​സൈ​റ്റി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. റെ​ഡ്ക്ര​സ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി തു​ട​രു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ൽ ന​ട​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107435/sheikh-mohammed-bin-abdulaziz-al-saud-as-chairman-of-red-crescent-bahrain-dullah-al-khalifa-elected)