---
title: "ഫ​ല​സ്തീ​നി​ക​ൾ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു "
english_title: "Kuwait condemns Israeli aggression against Palestinians "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107449/kuwait-condemns-israeli-aggression-against-palestinians"
published_at: "2023-04-06T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e898d0679c_KUWAITFOREIGNAFFAIR.jpg"
keywords: []
---

# ഫ​ല​സ്തീ​നി​ക​ൾ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ജ​റൂ​സ​ല​മി​ലെ അ​ൽ അ​ഖ്‌​സ പ​ള്ളി​യി​ൽ പ്രാർത്ഥന​യി​ലേ​ർ​പ്പെ​ടു​ന്ന നി​ര​പ​രാ​ധി​ക​ളാ​യ ഫ​ല​സ്തീ​നി​ക​ൾ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. ഇ​തു നി​ര​വ​ധി ഫ​ല​സ്തീ​ൻ സി​വി​ലി​യ​ന്മാ​രെ അ​റ​സ്റ്റു​ചെ​യ്യാ​ൻ കാ​ര​ണ​മാ​യ​താ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ജ​റൂ​സ​ല​മി​ലെ അ​ൽ അ​ഖ്‌​സ പ​ള്ളി​യി​ൽ പ്രാർത്ഥന​യി​ലേ​ർ​പ്പെ​ടു​ന്ന നി​ര​പ​രാ​ധി​ക​ളാ​യ ഫ​ല​സ്തീ​നി​ക​ൾ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. ഇ​തു നി​ര​വ​ധി ഫ​ല​സ്തീ​ൻ സി​വി​ലി​യ​ന്മാ​രെ അ​റ​സ്റ്റു​ചെ​യ്യാ​ൻ കാ​ര​ണ​മാ​യ​താ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​ത്ത​രം ആ​ക്ര​മ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണി​ത്. അ​പ​ക​ട​ക​ര​മാ​യ​ത​ര​ത്തി​ൽ ഇ​വ വ​ർ​ധി​ക്കു​ന്ന​താ​യും കു​വൈ​ത്ത് ചൂ​ണ്ടി​കാ​ട്ടി.

ഇ​സ്ലാ​മി​ക പ​വി​ത്ര സ്ഥ​ല​ങ്ങ​ൾ​ക്കും നി​ര​പ​രാ​ധി​ക​ളാ​യ ഫ​ല​സ്തീ​ൻ ആ​രാ​ധ​ക​ർ​ക്കു​മെ​തി​രാ​യ ഇ​സ്രാ​യേ​ലി​ന്റെ നി​കൃ​ഷ്ട​വും നി​ര​ന്ത​ര​വു​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് യു.​എ​ൻ.​എ​സ്.‌​സി വ​ഴി യു.​എ​ൻ ഉ​ട​ന​ടി ഇ​ട​പെ​ട​ണ​മെ​ന്നും കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107449/kuwait-condemns-israeli-aggression-against-palestinians)