---
title: "ബഹ്റൈനില്‍ കാര്‍ ഇടിച്ച് അപകടം; പ്രവാസി യുവാവ് മരിച്ചു, നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം "
english_title: "Expatriate youth dies in car accident in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107457/expatriate-youth-dies-in-car-accident-in-bahrain"
published_at: "2023-04-06T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e9377e61e0_BAHRAINPOLICE.jpg"
keywords: []
---

# ബഹ്റൈനില്‍ കാര്‍ ഇടിച്ച് അപകടം; പ്രവാസി യുവാവ് മരിച്ചു, നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം 

> **Lead Summary:** **മനാമ: **ബഹ്റൈനില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു. ശൈഖ് ഖലീഫ ബീന്‍ സല്‍മാന്‍ ഹൈവേയില്‍ മനാമയിലേക്കുള്ള ദിശയിലായിരുന്നു അപകടമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 34 വയസുകാരനാണ് മരിച്ചത്.

## Article Content

**മനാമ: **ബഹ്റൈനില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു. ശൈഖ് ഖലീഫ ബീന്‍ സല്‍മാന്‍ ഹൈവേയില്‍ മനാമയിലേക്കുള്ള ദിശയിലായിരുന്നു അപകടമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 34 വയസുകാരനാണ് മരിച്ചത്.

ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യുവാവിനെ ഇടിച്ചിട്ട വാഹനം അപകടം ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107457/expatriate-youth-dies-in-car-accident-in-bahrain)