---
title: "പ​രി​സ്ഥി​തി സംരക്ഷണം; അ​ബൂ​ദ​ബി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1000 ക​ണ്ട​ല്‍ തൈ​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ചു "
english_title: "Under the leadership of Abu Dhabi Municipal Council, 1000 candal saplings were planted. did"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107574/under-the-leadership-of-abu-dhabi-municipal-council-1000-candal-saplings-were-planted-did"
published_at: "2023-04-07T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f8a9b36a8a_UAE,ENVIRONMENTALPROTECTON.jpg"
keywords: []
---

# പ​രി​സ്ഥി​തി സംരക്ഷണം; അ​ബൂ​ദ​ബി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1000 ക​ണ്ട​ല്‍ തൈ​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ചു 

> **Lead Summary:** **അ​ബൂ​ദ​ബി: **പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1000 ക​ണ്ട​ല്‍ തൈ​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ചു. ഷാ​ലി​ല​യി​ലെ സ​ലൈ​ന്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​ന് സ​മീ​പം ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​ന്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 60 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി.

## Article Content

**അ​ബൂ​ദ​ബി: **പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1000 ക​ണ്ട​ല്‍ തൈ​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ചു. ഷാ​ലി​ല​യി​ലെ സ​ലൈ​ന്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​ന് സ​മീ​പം ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​ന്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 60 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ക, കാ​ര്‍ബ​ണ്‍ മ​ലി​നീ​ക​ര​ണം കു​റ​ക്കു​ക, മ​ണ്ണൊ​ലി​പ്പ് ത​ട​യു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടാ​ന്‍ ക​ണ്ട​ല്‍ തൈ​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ബൂ​ദ​ബി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം, അ​ബൂ​ദ​ബി പൊ​ലീ​സ്, ഫ്ര​ൻ​ഡ്സ് ഓ​ഫ് എ​ന്‍വ​യ​ണ്‍മെ​ന്റ് അ​സോ​സി​യേ​ഷ​ന്‍, സാ​യി​ദ് ഹ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ പീ​പ്ള്‍ ഓ​ഫ് ഡി​റ്റ​ര്‍മി​നേ​ഷ​ന്‍, മെ​ഡ് ക്ലി​നി​ക് ഹോ​സ്പി​റ്റ​ല്‍, എ​മി​റേ​റ്റ്‌​സ് ഗേ​ള്‍ ഗൈ​ഡ്‌​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ണ്ട​ല്‍ തൈ​ക​ള്‍ ന​ട്ട​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107574/under-the-leadership-of-abu-dhabi-municipal-council-1000-candal-saplings-were-planted-did)