---
title: "സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അഞ്ച് മലയാളികള്‍ക്ക് പരിക്ക് "
english_title: "A vehicle carrying an Umrah group met with an accident in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107618/a-vehicle-carrying-an-umrah-group-met-with-an-accident-in-saudi-arabia"
published_at: "2023-04-07T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fb4a8cbbd7_SOUDIACCIDENT.jpg"
keywords: []
---

# സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അഞ്ച് മലയാളികള്‍ക്ക് പരിക്ക് 

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറൻ സൗദിയിലെ യാമ്പുവിൽ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ ലോറിയിടിച്ചായിരുന്നു അപകടം.

## Article Content

**റിയാദ്: **സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറൻ സൗദിയിലെ യാമ്പുവിൽ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ ലോറിയിടിച്ചായിരുന്നു അപകടം.

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ യാംബു - മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ യാമ്പു റോയൽ കമീഷന് കീഴിൽ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്മാൻ എന്നിവരുടെ പരിക്ക് നിസാരമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107618/a-vehicle-carrying-an-umrah-group-met-with-an-accident-in-saudi-arabia)