---
title: "കോ​ർ​പ​റേ​റ്റ് നി​കു​തി​; ചെറുകിട ബിസിനസുകാർക്ക് ഇളവ് "
english_title: "Corporate tax relief for small businesses"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107651/corporate-tax-relief-for-small-businesses"
published_at: "2023-04-07T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fd3043d4a2_CORPARATETAX.jpg"
keywords: []
---

# കോ​ർ​പ​റേ​റ്റ് നി​കു​തി​; ചെറുകിട ബിസിനസുകാർക്ക് ഇളവ് 

> **Lead Summary:** **ദു​ബൈ: **ജൂ​ൺ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന കോ​ർ​പ​റേ​റ്റ് നി​കു​തി​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം ബി​സി​ന​സു​ക​ൾ, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ഫ്രീ​ലാ​ൻ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് യു.​എ.​ഇ ധ​ന​മ​ന്ത്രാ​ല​യം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. 30 ല​ക്ഷം ദി​ർ​ഹ​മോ അ​തി​ൽ താ​ഴെ​യോ വ​രു​മാ​ന​മു​ള്ള ബി​സി​ന​സു​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന ‘ചെ​റു​കി​ട ബി​സി​ന​സ് റി​ലീ​ഫ് സം​രം​ഭ’​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.

## Article Content

**ദു​ബൈ: **ജൂ​ൺ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന കോ​ർ​പ​റേ​റ്റ് നി​കു​തി​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം ബി​സി​ന​സു​ക​ൾ, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ഫ്രീ​ലാ​ൻ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് യു.​എ.​ഇ ധ​ന​മ​ന്ത്രാ​ല​യം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. 30 ല​ക്ഷം ദി​ർ​ഹ​മോ അ​തി​ൽ താ​ഴെ​യോ വ​രു​മാ​ന​മു​ള്ള ബി​സി​ന​സു​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന ‘ചെ​റു​കി​ട ബി​സി​ന​സ് റി​ലീ​ഫ് സം​രം​ഭ’​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.

സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും മ​റ്റ് ചെ​റു​കി​ട ബി​സി​ന​സു​കാ​രെ​യും സ​ഹാ​യി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 2023 ഡി​സം​ബ​ർ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന കാ​ല​യ​ള​വ്​ വ​രെ​യാ​ണ്​ സം​രം​ഭ​ത്തി​ലൂ​ടെ നി​കു​തി​യി​ള​വ്​ ല​ഭി​ക്കു​ക. മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ നി​കു​തി ബാ​ധ്യ​ത​യു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ചെ​റു​കി​ട ബി​സി​ന​സ്​ റി​ലീ​ഫ് ക്ലെ​യി​മി​ന്​ അ​പേ​ക്ഷി​ക്കാം.

അ​തേ​സ​മ​യം ഒ​ന്നി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​വും 315 കോ​ടി ദി​ർ​ഹ​ത്തി​ൽ കൂ​ടു​ത​ൽ ഏ​കീ​കൃ​ത ഗ്രൂ​പ് വ​രു​മാ​ന​വു​മു​ള്ള മ​ൾ​ട്ടി​നാ​ഷ​ന​ൽ എ​ന്‍റ​ർ​പ്രൈ​സ​സ് ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കും ഫ്രീ ​സോ​ൺ വ്യ​ക്തി​ക​ൾ​ക്കും ​​ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കി​ല്ല.ബി​സി​ന​സ്​ ലാ​ഭ​ത്തി​ന്​ ഒ​മ്പ​ത് ശ​ത​മാ​നം കോ​ർ​പ​റേ​റ്റ്​ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചെ​റു​കി​ട-​ഇ​ട​ത്ത​രം ബി​സി​ന​സു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 3,75,000 ദി​ർ​ഹം വ​രെ​യു​ള്ള ലാ​ഭ​ത്തി​ന് നി​കു​തി​യി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

തൊ​ഴി​ൽ, റി​യ​ൽ എ​സ്റ്റേ​റ്റ്, മ​റ്റു നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വ്യ​ക്തി​ഗ​ത വ​രു​മാ​ന​ത്തി​നും കോ​ർ​പ​റേ​റ്റ് നി​കു​തി ബാ​ധ​ക​മ​ല്ല.ലൈ​സ​ൻ​സു​ള്ള​തോ അ​ല്ലാ​ത്ത​തോ ആ​യ ബി​സി​ന​സി​ൽ നി​ന്നോ മ​റ്റു വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നോ അ​ല്ലാ​തെ വ്യ​ക്തി​ക​ൾ സ​മ്പാ​ദി​ക്കു​ന്ന മ​റ്റേ​തെ​ങ്കി​ലും വ​രു​മാ​ന​ത്തി​നോ നി​കു​തി​യു​ണ്ടാ​കി​ല്ല. ആ​ഗോ​ള​ത​ല​ത്തി​ലെ മി​ക​ച്ച രീ​തി​ക​ൾ സം​യോ​ജി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ്​ കോ​ർ​പ​റേ​റ്റ് നി​കു​തി വ്യ​വ​സ്ഥ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107651/corporate-tax-relief-for-small-businesses)