---
title: "കുവൈത്തിൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക ഇ​ന്‍ഷു​റ​ന്‍സ് വ​ര്‍ധി​പ്പി​ച്ചു; പുതിയ നിരക്ക് ഏ​പ്രി​ൽ 16 മു​ത​ൽ "
english_title: "Annual insurance for private vehicles increased in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107674/annual-insurance-increased-in-kuwait"
published_at: "2023-04-07T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fe8525090b_VEHICLEINSURANCEKUWAIT.jpg"
keywords: []
---

# കുവൈത്തിൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക ഇ​ന്‍ഷു​റ​ന്‍സ് വ​ര്‍ധി​പ്പി​ച്ചു; പുതിയ നിരക്ക് ഏ​പ്രി​ൽ 16 മു​ത​ൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക ഇ​ന്‍ഷു​റ​ന്‍സ് വ​ര്‍ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി യൂ​നി​റ്റ് അം​ഗീ​കാ​രം. നി​ല​വി​ലു​ള്ള 19 ദീ​നാ​ര്‍ വാ​ർ​ഷി​ക പ്രീ​മി​യം ഏ​പ്രി​ൽ 16 മു​ത​ൽ 32 ദീ​നാ​റാ​യി ഉ​യ​രു​മെ​ന്നു കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നു പു​റ​മേ സ​ർ​വി​സ് ചാ​ർ​ജാ​യി ര​ണ്ടു ദീ​നാ​റും വാ​ഹ​ന​ത്തി​ലെ ഓ​രോ യാ​ത്ര​ക്കാ​ര​നും ഒ​രു ദീ​നാ​ര്‍ വീ​തം പ്രീ​മി​യ​വും ന​ല്‍ക​ണം.

## Article Content

**കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക ഇ​ന്‍ഷു​റ​ന്‍സ് വ​ര്‍ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി യൂ​നി​റ്റ് അം​ഗീ​കാ​രം. നി​ല​വി​ലു​ള്ള 19 ദീ​നാ​ര്‍ വാ​ർ​ഷി​ക പ്രീ​മി​യം ഏ​പ്രി​ൽ 16 മു​ത​ൽ 32 ദീ​നാ​റാ​യി ഉ​യ​രു​മെ​ന്നു കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നു പു​റ​മേ സ​ർ​വി​സ് ചാ​ർ​ജാ​യി ര​ണ്ടു ദീ​നാ​റും വാ​ഹ​ന​ത്തി​ലെ ഓ​രോ യാ​ത്ര​ക്കാ​ര​നും ഒ​രു ദീ​നാ​ര്‍ വീ​തം പ്രീ​മി​യ​വും ന​ല്‍ക​ണം.

ഇ​ന്‍ഷു​റ​ന്‍സ് ഫീ​സ്‌ അ​ട​ക്കു​ന്ന​തി​നാ​യി ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം പൂ​ർ​ത്തി​യാ​ക്കി​യ തീ​യ​തി മു​ത​ൽ പ​ര​മാ​വ​ധി 10 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്നും ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചു.അ​തി​ർ​ത്തി​ക​ളി​ലൂ​ടെ കു​വൈ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ് നി​ര​ക്കു​ക​ളി​ലും വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ണ്ട്.

അ​തി​ർ​ത്തി​ക​ളി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന കു​വൈ​ത്ത് ഇ​ത​ര സ്വ​കാ​ര്യ കാ​റു​ക​ൾ​ക്കും ബൈ​ക്കു​ക​ൾ​ക്കു​മു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി ഇ​പ്പോ​ൾ ആ​ഴ്ച​യി​ൽ 12 ദീ​നാ​ർ, അ​ല്ലെ​ങ്കി​ൽ പ്ര​തി​വ​ർ​ഷം 120 ദീ​നാ​റാ​ണ്. ടാ​ക്സി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ 20 ദീ​നാ​ർ അ​ല്ലെ​ങ്കി​ൽ പ്ര​തി​വ​ർ​ഷം 140 ദീ​നാ​ർ, പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​ഴ്ച​യി​ൽ 16 ദീ​നാ​ർ, പ്ര​തി​വ​ർ​ഷം 183 ദീ​നാ​ർ, ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​ഴ്ച​യി​ൽ 30 ദീ​നാ​ർ അ​ല്ലെ​ങ്കി​ൽ പ്ര​തി​വ​ർ​ഷം 210 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107674/annual-insurance-increased-in-kuwait)