---
title: "ഒ​മാ​നി​ലെ ആ​ഡം​ബ​ര ക​പ്പ​ൽ സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക് "
english_title: "Luxury cruises to end of season in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107866/luxury-cruises-to-end-of-season-in-oman"
published_at: "2023-04-08T14:13:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431295b057da_luxurycruise.jpg"
keywords: []
---

# ഒ​മാ​നി​ലെ ആ​ഡം​ബ​ര ക​പ്പ​ൽ സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക് 

> **Lead Summary:** **മ​സ്ക​ത്ത്: **ഒ​മാ​നി​ലെ ഈ ​വ​ർ​ഷ​ത്തെ ക്രൂ​യി​സ് ക​പ്പ​ൽ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്നു. ഈ ​സീ​സ​ണി​ൽ ഇ​നി 21 ക​പ്പ​ലു​ക​ളാ​ണ് മ​ത്ര സു​ൽ​ത്താ​ൻ ഖാ​ബൂ​സ് തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടാ​നു​ള്ള​ത്. മേ​യി​ൽ മ​ത്ര​യി​ലെ​ത്തു​ന്ന ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം ആ​റാ​യി കു​റ​യും. ജൂ​ണി​ൽ ഒ​രു ക​പ്പ​ലാ​ണ് ന​ങ്കൂ​ര​മി​ടു​ക. പു​തി​യ സീ​സ​ൺ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ക.

## Article Content

**മ​സ്ക​ത്ത്: **ഒ​മാ​നി​ലെ ഈ ​വ​ർ​ഷ​ത്തെ ക്രൂ​യി​സ് ക​പ്പ​ൽ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്നു. ഈ ​സീ​സ​ണി​ൽ ഇ​നി 21 ക​പ്പ​ലു​ക​ളാ​ണ് മ​ത്ര സു​ൽ​ത്താ​ൻ ഖാ​ബൂ​സ് തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടാ​നു​ള്ള​ത്. മേ​യി​ൽ മ​ത്ര​യി​ലെ​ത്തു​ന്ന ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം ആ​റാ​യി കു​റ​യും. ജൂ​ണി​ൽ ഒ​രു ക​പ്പ​ലാ​ണ് ന​ങ്കൂ​ര​മി​ടു​ക. പു​തി​യ സീ​സ​ൺ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ക.

ന​വം​ബ​റോ​ടെ ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കും. ഡി​സം​ബ​റി​ൽ ക​പ്പ​ലു​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും എ​ണ്ണം കു​തി​ക്കും. അ​ടു​ത്തി​ടെ മ​ത്ര തു​റ​മു​ഖ​ത്തെ​ത്തു​ന്ന ക്രൂ​സ് ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം വ​ൻ തോ​തി​ൽ വ​ർ​ധി​ച്ചി​രു​ന്നു. ഒ​മാ​ൻ ക്രൂ​സ്​ ക​പ്പ​ൽ യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​കു​ക​യാ​ണ്. ഈ ​വ​ർ​ഷം ഇ​നി 1,77,584 യാ​ത്ര​ക്കാ​രാ​ണ് ആ​ഡം​ബ​ര ക​പ്പ​ൽ വ​ഴി ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ക. ഈ ​മാ​സം അ​ഞ്ച് ക​പ്പ​ലു​ക​ളാ​ണ് മ​ത്ര​യി​ലെ​ത്തു​ക.

ഇ​തി​ൽ 18,496 യാ​ത്ര​ക്കാ​രു​ണ്ടാ​വും. ഇ​തി​ൽ എം.​എ​സ്.​സി വേ​ൾ​ഡ് യൂ​റോ​പ്പാ എ​ന്ന ക​പ്പ​ലി​ൽ 6774 യാ​ത്ര​ക്കാ​രു​ണ്ടാ​വും. ഏ​പ്രി​ലി​ൽ മൊ​ത്തം ഒ​മ്പ​ത് ക​പ്പ​ലു​ക​ൾ മ​ത്ര​യി​ലെ​ത്തും. ഇ​തി​ൽ 24,286 യാ​ത്ര​ക്കാ​രു​ണ്ടാ​വും. മേ​യി​ൽ ആ​റ് ക​പ്പ​ലു​ക​ൾ എ​ത്തു​മെ​ങ്കി​ലും യാ​ത്ര​ക്കാ​ർ 8560 ആ​യി കു​റ​യും. ജൂ​ൺ മ​ധ്യ​ത്തി​ൽ ഒ​രു ക​പ്പ​ൽ കൂ​ടി എ​ത്തു​ന്ന​തോ​ടെ സീ​സ​ൺ അ​വ​സാ​നി​ക്കും. ഒ​ക്ടോ​ബ​ർ 27നാ​ണ് പു​തി​യ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​റി​ൽ ര​ണ്ട് ക​പ്പ​ലു​ക​ളി​ൽ 5394 യാ​ത്ര​ക്കാ​രു​ണ്ടാ​വും. ന​വം​ബ​റി​ൽ 15 ക​പ്പ​ലു​ക​ളാ​ണ് മ​ത്ര​യി​ലെ​ത്തു​ന്ന​ത്. ഇ​തി​ൽ 44,748 യാ​ത്ര​ക്കാ​രു​ണ്ടാ​വും. ഡി​സം​ബ​റി​ൽ 27 ക​പ്പ​ലു​ക​ളാ​ണ് എ​ത്തു​ക. 90,350 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​വു​ക. ചു​രു​ക്ക​ത്തി​ൽ അ​ടു​ത്ത ഡി​സം​ബ​റി​ൽ മ​ത്ര ക്രൂ​സ് ക​പ്പ​ൽ യാ​ത്ര​ക്കാ​രെ കൊ​ണ്ട് നി​റ​യും. അ​ടു​ത്ത വ​ർ​ഷ​വും മ​ത്ര​യി​ലെ​ത്തു​ന്ന ആ​ഡം​ബ​ര ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്നു​ണ്ട്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഒ​മാ​നും മ​ത്ര​യും ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​കും.ക്വീ​ൻ വി​ക്ടോ​റി​യ സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107866/luxury-cruises-to-end-of-season-in-oman)