---
title: "ചെറിയ പെരുന്നാൾ; ഒമാനില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നേരത്തെ ലഭിക്കും "
english_title: "Private sector workers in Oman will receive their salaries early this month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107881/private-sector-workers-in-oman-will-receive-their-salaries-early-this-month"
published_at: "2023-04-08T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431385702ee1_omanmoney.jpg"
keywords: []
---

# ചെറിയ പെരുന്നാൾ; ഒമാനില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നേരത്തെ ലഭിക്കും 

> **Lead Summary:** **മസ്‍കത്ത്: **ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നേരത്തെ ലഭിക്കും. ഏപ്രില്‍ പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കണമെന്ന് രാജ്യത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

## Article Content

**മസ്‍കത്ത്: **ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നേരത്തെ ലഭിക്കും. ഏപ്രില്‍ പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കണമെന്ന് രാജ്യത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഒമാനില്‍ 2003ലെ 35-ാമത് രാജകീയ ഉത്തരവിലൂടെ പ്രാബല്യത്തിലുള്ള തൊഴില്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ബലി പെരുന്നാള്‍ മുന്‍നിര്‍ത്തി 2023 ഏപ്രില്‍ മാസം 18ന് മുമ്പ് തന്നെ ഈ മാസത്തെ ശമ്പളം വിതരണം ചെയ്യണം എന്നാല്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107881/private-sector-workers-in-oman-will-receive-their-salaries-early-this-month)