---
title: "മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീ പിടിച്ചു; ഒരാൾ മരിച്ചു, ഒമ്പത് പേർക്ക് പരിക്ക് "
english_title: "Boats caught fire in Musandam Governorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107904/boats-caught-fire-in-musandam-governorate"
published_at: "2023-04-08T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643153c2669b3_musanthamtheepiduttham.jpg"
keywords: []
---

# മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീ പിടിച്ചു; ഒരാൾ മരിച്ചു, ഒമ്പത് പേർക്ക് പരിക്ക് 

> **Lead Summary:** **മസ്കത്ത്: **മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീ പിടിച്ച് ഒരാൾ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഖസബ് തുറമുഖത്താണ് സംഭവം. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തുറമുഖ തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിരുന്ന ബോട്ടിലാണ് ആദ്യം തീപിടിച്ചത്.

## Article Content

**മസ്കത്ത്: **മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീ പിടിച്ച് ഒരാൾ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഖസബ് തുറമുഖത്താണ് സംഭവം. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തുറമുഖ തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിരുന്ന ബോട്ടിലാണ് ആദ്യം തീപിടിച്ചത്.

പിന്നീട് മറ്റു രണ്ട് ബോട്ടുകളിലേക്ക് പടരുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107904/boats-caught-fire-in-musandam-governorate)