---
title: "സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലു​ള്ള നൂ​റോ​ളം പേ​രു​ടെ ക​ടം തീ​ർ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി "
english_title: "Qatar charity with plan to clear debt of hundreds of people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108052/qatar-charity-with-plan-to-clear-debt-of-hundreds-of-people"
published_at: "2023-04-09T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643280857b878_QATER_MONEY.jpg"
keywords: []
---

# സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലു​ള്ള നൂ​റോ​ളം പേ​രു​ടെ ക​ടം തീ​ർ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി 

> **Lead Summary:** **ദോ​ഹ: **വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലു​ള്ള നൂ​റോ​ളം പേ​രു​ടെ ക​ടം തീ​ർ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി. 9.8 കോ​ടി റി​യാ​ലാ​ണ് ഈ​യി​ന​ത്തി​ൽ ഖ​ത്ത​ർ ചാ​രി​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ‘റ​മ​ദാ​ൻ: ലീ​വ് യു​വ​ർ മാ​ർ​ക്ക്’ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് വ​ൻ ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.46 ക​ട​ബാ​ധ്യ​ത​ർ​ക്കാ​യി ആ​ദ്യ ബാ​ച്ചി​ൽ എ​ട്ടു കോ​ടി റി​യാ​ലാ​ണ് ഖ​ത്ത​ർ ചാ​രി​റ്റി ചെ​ല​വ​ഴി​ക്കു​ക.

## Article Content

**ദോ​ഹ: **വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലു​ള്ള നൂ​റോ​ളം പേ​രു​ടെ ക​ടം തീ​ർ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി. 9.8 കോ​ടി റി​യാ​ലാ​ണ് ഈ​യി​ന​ത്തി​ൽ ഖ​ത്ത​ർ ചാ​രി​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ‘റ​മ​ദാ​ൻ: ലീ​വ് യു​വ​ർ മാ​ർ​ക്ക്’ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് വ​ൻ ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.46 ക​ട​ബാ​ധ്യ​ത​ർ​ക്കാ​യി ആ​ദ്യ ബാ​ച്ചി​ൽ എ​ട്ടു കോ​ടി റി​യാ​ലാ​ണ് ഖ​ത്ത​ർ ചാ​രി​റ്റി ചെ​ല​വ​ഴി​ക്കു​ക.

ഇ​ത് സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ക്കും. ര​ണ്ടാം ബാ​ച്ചി​ൽ 54 ക​ട​ബാ​ധ്യ​ത​ർ​ക്കാ​യി 1.8 കോ​ടി ഖ​ത്ത​ർ റി​യാ​ലാ​ണ് വ​കി​യി​രു​ത്തു​ന്ന​ത്. നി​ങ്ങ​ളു​ടെ ഏ​റ്റ​വു​മ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് ഇ​ത് ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന പ്ര​വാ​ച​കാ​ധ്യാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി ഖ​ത്ത​ർ ചാ​രി​റ്റി ചീ​ഫ് ലോ​ക്ക​ൽ പ്രോ​ഗ്രാം ഓ​ഫി​സ​ർ ഫൈ​സ​ൽ റാ​ഷി​ദ് അ​ൽ ഫി​ഹൈ​ദ​യാ​ണ് സം​രം​ഭം പ്ര​ഖ്യാ​പി​ച്ച​ത്.

റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ അ​വ​സാ​ന​ത്തി​ൽ ഈ​ദു​ൽ ഫി​ത്‌​റി​ന് മു​മ്പാ​യി ഈ ​ചു​മ​ത​ല​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​വ​രു​ടെ ക​ടം തീ​ർ​ക്കു​ന്ന​തി​നും പ്ര​ശ്‌​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കു​ന്ന​തി​നു​മാ​യി ഈ ​തു​ക സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും ഖ​ത്ത​ർ ചാ​രി​റ്റി വ്യ​ക്ത​മാ​ക്കി. ക​ടം വീ​ട്ടു​ന്ന ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ ചാ​രി​റ്റി അ​തി​ന്റെ അ​ൽ അ​ഖ്‌​റ​ബൂ​ൻ ആ​പ്പാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 158 ക​ട​ക്കാ​രു​ടെ ക​ടം തി​രി​ച്ച​ട​ക്കു​ന്ന​തി​നാ​യി 68 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ് ഖ​ത്ത​ർ ചാ​രി​റ്റി സം​ഭാ​വ​ന ന​ൽ​കി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108052/qatar-charity-with-plan-to-clear-debt-of-hundreds-of-people)