---
title: "ഹൃദയാഘാതം; കെ.എം.സി.സി കാസര്‍കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറി അബൂദബിയിൽ അന്തരിച്ചു "
english_title: "Former General Secretary KMCC Kasaragod district passed away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108055/former-general-secretary-kmcc-kasaragod-district-passed-away-in-abu-dhabi"
published_at: "2023-04-09T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643283e93d67e_DEATHABUDABI.jpg"
keywords: []
---

# ഹൃദയാഘാതം; കെ.എം.സി.സി കാസര്‍കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറി അബൂദബിയിൽ അന്തരിച്ചു 

> **Lead Summary:** **അബൂദബി:** അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മുന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയുമായ മുജീബ് മൊഗ്രാല്‍ ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

**അബൂദബി:** അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മുന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയുമായ മുജീബ് മൊഗ്രാല്‍ ഹൃദയാഘാതം മൂലം അന്തരിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ അബൂദബി മദീന സായിദിലെ താമസ സ്ഥലത്താണ് മരണം. സമസ്ത വൈസ് പ്രസിഡന്‍റ് യു.എം. ഉസ്താദിന്റെ മകനാണ് കാസര്‍കോട് മൊഗ്രാല്‍ ബൈത്തുല്‍ റഹ്‌മയില്‍ മുജീബ്.

അബൂദബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: നയീമ, നബീല്‍, നിയാല്‍, ഹഫ്‌ല. മൃതദേഹം ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108055/former-general-secretary-kmcc-kasaragod-district-passed-away-in-abu-dhabi)