---
title: "ഈദുൽ ഫിത്വർ ഏപ്രിൽ 21 ന് ആവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് "
english_title: "Qatar Calendar House says Eid-ul-Fitr is likely to fall on April 21"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108086/qatar-calendar-house-says-eid-ul-fitr-is-likely-to-fall-on-april-21"
published_at: "2023-04-09T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432c16e4f77f_EID_UL_FITHR.jpg"
keywords: []
---

# ഈദുൽ ഫിത്വർ ഏപ്രിൽ 21 ന് ആവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് 

> **Lead Summary:** **ദോഹ: **ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ഏപ്രിൽ 21 വെള്ളിയാഴ്ച ആവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഏപ്രിൽ 20ന് റമദാൻ 29 പൂർത്തിയാക്കിയതിനു പിന്നാലെ ശവ്വാൽ പിറ തെളിയാനാണ് സാധ്യത.

## Article Content

**ദോഹ: **ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ഏപ്രിൽ 21 വെള്ളിയാഴ്ച ആവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഏപ്രിൽ 20ന് റമദാൻ 29 പൂർത്തിയാക്കിയതിനു പിന്നാലെ ശവ്വാൽ പിറ തെളിയാനാണ് സാധ്യത.

അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിനു കീഴിലെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും കലണ്ടർ ഹൗസ് വ്യക്തമാക്കി.ഏപ്രിൽ 20ന് രാവിലെ 7.13ന് ന്യൂമൂൺ പിറക്കും.

വൈകുന്നേരം സൂര്യൻ അസ്തമിച്ച ശേഷം 22 മിനിറ്റോളം ചന്ദ്രൻ ആകാശത്ത് ദൃശ്യമാവുന്നതിനാൽ അ​ന്നേ ദിവസം ശവ്വാൽ പിറക്കുമെന്ന് ശൈഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ എഞ്ചി. ഫൈസൽ അൽ അൻസാരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108086/qatar-calendar-house-says-eid-ul-fitr-is-likely-to-fall-on-april-21)