---
title: "വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഹാർ സ്വദേശിനി ജുബൈലിൽ മരിച്ചു "
english_title: "A native of Bihar died in Jubail after falling and being treated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108089/a-native-of-bihar-died-in-jubail-after-falling-and-being-treated"
published_at: "2023-04-09T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432c3a949624_DEATHGCC.jpg"
keywords: []
---

# വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഹാർ സ്വദേശിനി ജുബൈലിൽ മരിച്ചു 

> **Lead Summary:** **ജുബൈൽ: **വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഹാർ ഷേഖ്‌പുര സ്വദേശിനി ഷേഖ് ഖുർഷിദ് ആലത്തി​ന്‍റെ ഭാര്യ നൂർജഹാൻ ഖാത്തൂൻ ജുബൈലിൽ മരിച്ചു. കഴിഞ്ഞ ഡിസംബറിൽ വീഴ്ചയെ തുടർന്ന് ഇടത് തുടയെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് അൽമന ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.

## Article Content

**ജുബൈൽ: **വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഹാർ ഷേഖ്‌പുര സ്വദേശിനി ഷേഖ് ഖുർഷിദ് ആലത്തി​ന്‍റെ ഭാര്യ നൂർജഹാൻ ഖാത്തൂൻ ജുബൈലിൽ മരിച്ചു. കഴിഞ്ഞ ഡിസംബറിൽ വീഴ്ചയെ തുടർന്ന് ഇടത് തുടയെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് അൽമന ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.

ഡോക്ടർമാർ രണ്ടു മാസം വിശ്രമവും ഫിസിയോ തെറാപ്പിയും നിർദേശിച്ചിരുന്നു. എന്നാൽ ഇന്നലെ അസുഖം മൂർച്ഛിക്കുകയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയുമായിരുന്നു.സന്ദർശക വിസയിൽ സൗദിയിൽ എത്തിയതായിരുന്നു.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108089/a-native-of-bihar-died-in-jubail-after-falling-and-being-treated)