---
title: "റമദാൻ, പെരുന്നാൾ സഹായം; പൗരന്മാർക്ക്​ 3,000 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടു"
english_title: "Ramadan and Eid Assistance; King Salman ordered to distribute 3,000 crore Riyals to the citizens"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108123/ramadan-and-eid-assistance-king-salman-ordered-to-distribute-3000-crore-riyals-to-the-citizens"
published_at: "2023-04-09T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432e5f81575e_king.jpg"
keywords: []
---

# റമദാൻ, പെരുന്നാൾ സഹായം; പൗരന്മാർക്ക്​ 3,000 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടു

> **Lead Summary:** **ജിദ്ദ:** സൗദി അറേബ്യയിൽ പൗരന്മാർക്ക്​ റമദാൻ, പെരുന്നാൾ സഹായമായി​​ 3,000 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടു.

## Article Content

**ജിദ്ദ:** സൗദി അറേബ്യയിൽ പൗരന്മാർക്ക്​ റമദാൻ, പെരുന്നാൾ സഹായമായി​​ 3,000 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടു.

സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്കാണ്​ ഇത്രയും സംഖ്യ സഹായമായി വിതരണം ചെയ്യുക.ഒരു കുടുംബത്തിന്​ ആയിരം റിയാലും ആശ്രിതർക്ക്​ 500 റിയാലും വിതരണം ചെയ്യാനാണ്​ നിർദ്ദേശം.

ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നാണ്​ അറിയുന്നത്​.റമദാനിൽ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്ക്​ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്​ ഉദാരമായ സഹായം നൽകിയ സൽമാൻ രാജാവിന്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി നന്ദിയും അഭിനന്ദനവും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108123/ramadan-and-eid-assistance-king-salman-ordered-to-distribute-3000-crore-riyals-to-the-citizens)