---
title: "ചെ​റി​യ പെ​രു​ന്നാ​ൾ; ഫി​ത്ർ സ​കാ​ത് വി​ഹി​തം പ്ര​ഖ്യാ​പി​ച്ചു "
english_title: "The distribution of Zakat for Fitr has been announced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108144/the-distribution-of-zakat-for-fitr-has-been-announced"
published_at: "2023-04-10T07:57:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64337453a0c00_zakat.jpg"
keywords: []
---

# ചെ​റി​യ പെ​രു​ന്നാ​ൾ; ഫി​ത്ർ സ​കാ​ത് വി​ഹി​തം പ്ര​ഖ്യാ​പി​ച്ചു 

> **Lead Summary:** **ദോ​ഹ:** ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ല്ലാ വി​ശ്വാ​സി​ക​ളും നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ട ഫി​ത്ർ സ​കാ​ത് വി​ഹി​തം ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് പ്ര​ഖ്യാ​പി​ച്ചു. 15 റി​യാ​ലോ തു​ല്യ​മാ​യ​തോ ആ​യി​രി​ക്കും ഫി​ത്ർ സ​കാ​തി​ന്റെ തു​ക.

## Article Content

**ദോ​ഹ:** ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ല്ലാ വി​ശ്വാ​സി​ക​ളും നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ട ഫി​ത്ർ സ​കാ​ത് വി​ഹി​തം ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് പ്ര​ഖ്യാ​പി​ച്ചു. 15 റി​യാ​ലോ തു​ല്യ​മാ​യ​തോ ആ​യി​രി​ക്കും ഫി​ത്ർ സ​കാ​തി​ന്റെ തു​ക.

സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളും മു​ത​ൽ എ​ല്ലാ​വ​രും ഈ​ദ് ന​മ​സ്കാ​ര​ത്തി​ന് മു​മ്പ് ഫി​ത്ർ സ​കാ​ത് ന​ൽ​ക​ൽ വി​ശ്വാ​സ​പ​ര​മാ​യി നി​ർ​ബ​ന്ധ​മാ​ണ്. അ​രി​യോ മ​റ്റോ ആ​യി കൂ​ടു​ത​ൽ ജ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന ധാ​ന്യ വ​സ്തു​ക്ക​ളു​ടെ അ​ള​വ് വി​പ​ണി വി​ല​യു​മാ​യി ക​ണ​ക്കാ​ക്കി​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഫി​ത്വ​ർ സ​കാ​ത് വി​ഹി​തം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. 2.5 കി​ലോ അ​രി​യോ തു​ല്യ​മാ​യ തു​ക​യോ ആ​ണ് ന​ൽ​കേ​ണ്ട​ത്.ഔ​ഖാ​ഫി​നു കീ​ഴി​ലെ സ​കാ​ത് കാ​ര്യ വി​ഭാ​ഗ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഫി​ത്വ​ർ സ​കാ​ത് തു​ക ന​ൽ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തെ അ​ർ​ഹ​രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​കാ​ത് വി​ഹി​തം എ​ത്തി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108144/the-distribution-of-zakat-for-fitr-has-been-announced)