---
title: "മലയാളി ഫോട്ടോഗ്രാഫർ ഫുജൈറയിൽ അന്തരിച്ചു "
english_title: "Malayali photographer passed away in Fujairah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108209/malayali-photographer-passed-away-in-fujairah"
published_at: "2023-04-10T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433bf398b7bc_gccvishakh.jpg"
keywords: []
---

# മലയാളി ഫോട്ടോഗ്രാഫർ ഫുജൈറയിൽ അന്തരിച്ചു 

> **Lead Summary:** ഫുജൈറ: ഫോട്ടോഗ്രാഫറായ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവന്‍ ഫുജൈറ ആശുപത്രിയിൽ അന്തരിച്ചു. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 23ന് ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

## Article Content

ഫുജൈറ: ഫോട്ടോഗ്രാഫറായ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവന്‍ ഫുജൈറ ആശുപത്രിയിൽ അന്തരിച്ചു. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 23ന് ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

തുടര്‍ന്ന് അസുഖം മൂർച്ഛിക്കുകയും ഞായാറാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയുമായിരുന്നു. പിതാവ്: ശിവന്‍. മാതാവ്: ഗീത. സഹോദരങ്ങള്‍: വൈഷ്ണവ്, കിരണ്‍.നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108209/malayali-photographer-passed-away-in-fujairah)