---
title: "സൗദിയിൽ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല്​ ദിവസം "
english_title: "Eid-ul-Fitr holiday for the private sector in Saudi Arabia is four days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108295/eid-ul-fitr-holiday-for-the-private-sector-in-saudi-arabia-is-four-days"
published_at: "2023-04-10T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434257b4f31e_soudi.jpg"
keywords: []
---

# സൗദിയിൽ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല്​ ദിവസം 

> **Lead Summary:** **ജിദ്ദ:** സ്വകാര്യ മേഖലക്ക്​ ഈദുൽ ഫിത്വർ അവധി നാല്​ ദിവസമായിരിക്കുമെന്ന്​ മാനവ വിഭവശേഷി സാമൂഹിക വികസന മ​ന്ത്രാലയം വ്യക്തമാക്കി.

## Article Content

**ജിദ്ദ:** സ്വകാര്യ മേഖലക്ക്​ ഈദുൽ ഫിത്വർ അവധി നാല്​ ദിവസമായിരിക്കുമെന്ന്​ മാനവ വിഭവശേഷി സാമൂഹിക വികസന മ​ന്ത്രാലയം വ്യക്തമാക്കി.

ഏപ്രിൽ 20ന്​ വ്യാഴാഴ്​ച അഥവ റമദാൻ 29ന്​ പ്രവർത്തി അവസാനിച്ച ശേഷം നാല്​ ദിവസത്തേക്കായിരിക്കും അവധിയെന്ന്​ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

അവധി വിഷയത്തിൽ തൊഴിൽ നിയമത്തി​ന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്​.

വാരാന്ത അവധി പൊരുന്നാൾ, ആഘോഷ അവധി ദിവസങ്ങളുമായി ചേർന്ന്​ വരികയാണെങ്കിൽ ആ ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾ പകരം അവധി നൽകണമെന്ന്​ തൊഴിൽ നിയമത്തിന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങളു​ടെ ആർട്ടിക്കിൾ 24 ലെ രണ്ടാമത്തെ ഖണ്ഡിക വ്യവസ്ഥ ചെയ്യുന്നുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108295/eid-ul-fitr-holiday-for-the-private-sector-in-saudi-arabia-is-four-days)