---
title: "ചെറിയ പെരുന്നാൾ; ശമ്പളം മുൻകൂറായി നൽകാൻ ശൈഖ്​ മുഹമ്മദിന്‍റെ നിർദ്ദേശം "
english_title: "Shaikh Muhammad's suggestion to pay salary in advance"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108302/shaikh-muhammads-suggestion-to-pay-salary-in-advance"
published_at: "2023-04-10T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64342ed34cd1a_shaikmuhammed.jpg"
keywords: []
---

# ചെറിയ പെരുന്നാൾ; ശമ്പളം മുൻകൂറായി നൽകാൻ ശൈഖ്​ മുഹമ്മദിന്‍റെ നിർദ്ദേശം 

> **Lead Summary:** **ദുബൈ:** ചെറിയ പെരുന്നാളിനോടനുബന്ധിച്ച്​ ഫെഡറൽ ഗവൺമെന്‍റ്​ ജീവനക്കാർക്ക്​ ശമ്പളം മുൻകൂറായി നൽകാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ നിർദ്ദേശം.

## Article Content

**ദുബൈ:** ചെറിയ പെരുന്നാളിനോടനുബന്ധിച്ച്​ ഫെഡറൽ ഗവൺമെന്‍റ്​ ജീവനക്കാർക്ക്​ ശമ്പളം മുൻകൂറായി നൽകാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ നിർദ്ദേശം.

അടുത്ത മാസം നൽ​​കേണ്ട ശമ്പളം ഈ മാസം 17ന്​ മുൻപ്​ നൽകണമെന്നാണ്​ നിർദേശം നൽകിയിരിക്കുന്നത്​.​ പെരുന്നാളിന്​ ഒരുങ്ങാനും ഈദ്​ അവധി ദിനങ്ങൾ ആഘോഷിക്കാനുമാണ്​ ശമ്പളം മുൻകൂറായി നൽകാൻ നിർദേശിച്ചിരിക്കുന്നത്​. ഏപ്രിൽ 20 മുതൽ 23 വരെയാണ്​ യു.എ.ഇയി​ലെ പെരുന്നാൾ അവധി.

എന്നാൽ, പെരുന്നാൾ ദിനത്തിന്​ അനുസരിച്ച്​ ഈ അവധിയിൽ മാറ്റം വന്നേക്കാം. ഏപ്രിൽ 21നായിരിക്കും യു.എ.ഇയിൽ പെരുന്നാൾ എന്നാണ്​ വിലയിരുത്തൽ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം റമദാൻ 29 ദിവസമായിരിക്കും എന്നാണ്​ വിലയിരുത്തിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108302/shaikh-muhammads-suggestion-to-pay-salary-in-advance)