---
title: "ത്വാഇഫിൽ ബസ്​ അപകടം; ഒരു മരണം, 41 പേർക്ക്​ പരിക്ക്​ "
english_title: "Bus accident in Twaif; One death, 41 injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108303/bus-accident-in-twaif-one-death-41-injured"
published_at: "2023-04-10T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64342fca5a365_gcc_accident.jpg"
keywords: []
---

# ത്വാഇഫിൽ ബസ്​ അപകടം; ഒരു മരണം, 41 പേർക്ക്​ പരിക്ക്​ 

> **Lead Summary:** **ത്വാഇഫ്​: **ത്വാഇഫിലെ അൽസൈൽ റോഡിൽ​ ബസ്​ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 41 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

## Article Content

**ത്വാഇഫ്​: **ത്വാഇഫിലെ അൽസൈൽ റോഡിൽ​ ബസ്​ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 41 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

തിങ്കളാഴ്​ച രാവിലെ 11ഓ​ടെയാണ്​ അപകടമുണ്ടായത്​. മരിച്ചത്​ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്​ത്രീയാണെന്നാണ്​ വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക്​ ഗുരുതരമാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108303/bus-accident-in-twaif-one-death-41-injured)