---
title: "മക്കയിൽ കനത്ത മഴ പെയ്​തു"
english_title: "It rained heavily in Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108306/it-rained-heavily-in-makkah"
published_at: "2023-04-10T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643432ab796f4_makka_rain.jpg"
keywords: []
---

# മക്കയിൽ കനത്ത മഴ പെയ്​തു

> **Lead Summary:** **മക്ക: **മക്കയിലെ ഹറമിലും പരിസരങ്ങളിലും മഴ. തിങ്കളാഴ്​ച പുലർച്ചെ​ ഹറമിലും പരിസരങ്ങളിലും സമാന്യം കനത്ത തോതിൽ പെയ്​ത മഴ ​​ഏറെ നേരം നീണ്ടുനിന്നു. തീർഥാടകരുടെ സഞ്ചാരത്തെയും ഉംറ കർമങ്ങളെയും മഴ ബാധിച്ചില്ല. മഴയത്ത്​ നനഞ്ഞാണ്​ പലരും ഉംറ കർമങ്ങൾ നിർവഹിച്ചത്​.

## Article Content

**മക്ക: **മക്കയിലെ ഹറമിലും പരിസരങ്ങളിലും മഴ. തിങ്കളാഴ്​ച പുലർച്ചെ​ ഹറമിലും പരിസരങ്ങളിലും സമാന്യം കനത്ത തോതിൽ പെയ്​ത മഴ ​​ഏറെ നേരം നീണ്ടുനിന്നു. തീർഥാടകരുടെ സഞ്ചാരത്തെയും ഉംറ കർമങ്ങളെയും മഴ ബാധിച്ചില്ല. മഴയത്ത്​ നനഞ്ഞാണ്​ പലരും ഉംറ കർമങ്ങൾ നിർവഹിച്ചത്​.

മേഖലയിൽ മഴയുണ്ടാകുമെന്ന്​ കാലാവസ്ഥ വകുപ്പ്​ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതേ തുടർന്ന്​ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നു. ശുചീകരണ ജോലികൾക്ക്​ കൂടുതൽ പേരെ നിയോഗിക്കുകയും തീർഥാടകരുടെ സുരക്ഷക്കാവശ്യമായ കാര്യങ്ങൾ ഉറപ്പാക്കുകയും ചെയ്​തു.

മുൻകരുതൽ എന്നോണം മക്കയ്​ക്കും ത്വാഇഫിനുമിടയിലെ അൽഹദാ ചുരം വഴിയുള്ള ഗതാഗതം മണിക്കൂറോളം റോഡ്​സുരക്ഷ വിഭാഗം തടഞ്ഞു. മദീനയി​ലെ ഹറമിനമടുത്തും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്​ച മഴ ഉണ്ടായി. അടുത്ത വ്യാഴാഴ്​ച വരെ മക്ക, മദീന, ജിസാൻ റിയാദ്​, അസീർ, അൽബാഹ എന്നീ മേഖലകളിൽ ഇടിയോട്​ കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ വകുപ്പ്​ അറിയിച്ചിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108306/it-rained-heavily-in-makkah)