---
title: "കുവൈത്തിൽ ഓ​ണ്‍ലൈ​ന്‍ പേ​മെ​ന്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ള്‍ പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു "
english_title: "Banks to limit use of online payment link in Kuwait Getting ready"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108365/banks-to-limit-use-of-online-payment-link-in-kuwait-getting-ready"
published_at: "2023-04-11T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434ed80e2e1d_onlinepayment.jpg"
keywords: []
---

# കുവൈത്തിൽ ഓ​ണ്‍ലൈ​ന്‍ പേ​മെ​ന്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ള്‍ പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് ഓ​ണ്‍ലൈ​ന്‍ പേ​മെ​ന്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ള്‍ പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് ലി​ങ്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​വി​ന് ന​ട​ത്താ​വു​ന്ന പ്ര​തി​ദി​ന, പ്ര​തി​മാ​സ ഇ​ട​പാ​ടു​ക​ളു​ടെ പ​രി​ധി നി​ശ്ച​യി​ക്കാ​ൻ, കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ളോ​ട് നി​ർ​ദേ​ശി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ല്‍ റാ​യ് റി​പ്പോ​ര്‍ട്ട് ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് ഓ​ണ്‍ലൈ​ന്‍ പേ​മെ​ന്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ള്‍ പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് ലി​ങ്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​വി​ന് ന​ട​ത്താ​വു​ന്ന പ്ര​തി​ദി​ന, പ്ര​തി​മാ​സ ഇ​ട​പാ​ടു​ക​ളു​ടെ പ​രി​ധി നി​ശ്ച​യി​ക്കാ​ൻ, കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ളോ​ട് നി​ർ​ദേ​ശി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ല്‍ റാ​യ് റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ഓ​ൺ​ലൈ​ൻ പേ​മെ​ന്റു​ക​ൾ വ​ഴി​യു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​ർ​ദേ​ശം.അ​യ​ക്കു​ന്ന ആ​ളു​ടെ​യും ന​ൽ​കു​ന്ന​യാ​ളു​ടെ​യും പൂ​ര്‍ണ വി​വ​ര​ങ്ങ​ള്‍ ലി​ങ്കി​ല്‍ ചേ​ര്‍ക്ക​ണം. പേ​മെ​ന്റ് ലി​ങ്കി​ന്റെ സാ​ധു​ത 24 മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്നും ബാ​ങ്കു​ക​ള്‍ക്ക് സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശം ന​ല്‍കി. പ​ബ്ലി​ക് ഹോ​ട്സ്പോ​ട്ടു​ക​ൾ​വ​ഴി ബാ​ങ്ക് ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്ത​രു​തെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ അ​ഭ്യ​ർ​ഥ​ന​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ഉ​ട​ന്‍ ബാ​ങ്കി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108365/banks-to-limit-use-of-online-payment-link-in-kuwait-getting-ready)