---
title: "മുട്ടവില അനധികൃതമായി വർധിപ്പിച്ചാൽ ര​ണ്ടു​ ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ "
english_title: "If the price of eggs is increased illegally, the fine will be up to two lakh dirhams."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108573/if-the-price-of-eggs-is-increased-illegally-the-fine-will-be-up-to-two-lakh-dirhams"
published_at: "2023-04-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64364df8a8725_EGG.jpg"
keywords: []
---

# മുട്ടവില അനധികൃതമായി വർധിപ്പിച്ചാൽ ര​ണ്ടു​ ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ 

> **Lead Summary:** **ദു​ബൈ: **മു​ട്ട​യു​ടെ​യും കോ​ഴി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല പ​രി​ധി​യി​ൽ കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ച്ചാ​ൽ ര​ണ്ടു​ ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ദു​ബൈ സാ​മ്പ​ത്തി​ക ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. 13 ശ​ത​മാ​നം വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, യു.​എ.​ഇ​യി​ലെ ഒ​മ്പ​ത് ഉ​ൽ​പാ​ദ​ക​ർ വി​ത​ര​ണം ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ തീ​രു​മാ​നം ബാ​ധ​ക​മാ​കൂ​വെ​ന്നും ആ​റു മാ​സ​ത്തി​നു​ശേ​ഷം അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും പി​ന്നീ​ട് അ​റി​യി​ച്ചി​രു​ന്നു.

## Article Content

**ദു​ബൈ: **മു​ട്ട​യു​ടെ​യും കോ​ഴി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല പ​രി​ധി​യി​ൽ കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ച്ചാ​ൽ ര​ണ്ടു​ ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ദു​ബൈ സാ​മ്പ​ത്തി​ക ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. 13 ശ​ത​മാ​നം വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, യു.​എ.​ഇ​യി​ലെ ഒ​മ്പ​ത് ഉ​ൽ​പാ​ദ​ക​ർ വി​ത​ര​ണം ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ തീ​രു​മാ​നം ബാ​ധ​ക​മാ​കൂ​വെ​ന്നും ആ​റു മാ​സ​ത്തി​നു​ശേ​ഷം അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും പി​ന്നീ​ട് അ​റി​യി​ച്ചി​രു​ന്നു.

ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി. നി​യ​മ​ലം​ഘ​ക​ർ​ക്ക്​ ആ​ദ്യം 10,000 ദി​ർ​ഹ​വും ആ​വ​ർ​ത്തി​ച്ചാ​ൽ ര​ണ്ടു​ ല​ക്ഷം ദി​ർ​ഹ​വു​മാ​ണ്​ പി​ഴ​യി​ടു​ക. അ​ടു​ത്തി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത വി​ല​വ​ർ​ധ​ന​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ​യി​ട്ടി​രു​ന്നു. 300ഓ​ളം പ​രി​ശോ​ധ​ന​ക​ളാ​ണ്​ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ത്.

നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 8001222 എ​ന്ന ന​മ്പ​റി​ൽ വി​വ​രം അ​റി​യി​ക്ക​ണം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ല​ക്ഷ്യ​മി​ല്ലെ​ന്നും നീ​തീ​ക​രി​ക്കാ​ത്ത വി​ല​ക്ക​യ​റ്റം ഒ​ഴി​വാ​ക്കാ​നും ക​ർ​ഷ​ക​ർ​ക്ക്​ ന്യാ​യ​വി​ല ല​ഭ്യ​മാ​ക്കാ​നു​മാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ ല​ക്ഷ്യ​മെ​ന്നും സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം മോ​ണി​റ്റ​റി​ങ്​ ആ​ൻ​ഡ്​ ഫോ​ളോ​വി​ങ്​ അ​പ്​ സെ​ക്ട​ർ അ​സി​സ്റ്റ​ന്‍റ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല അ​ൽ ഷം​സി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108573/if-the-price-of-eggs-is-increased-illegally-the-fine-will-be-up-to-two-lakh-dirhams)