---
title: "സി​റ്റി​സ​ൺ അ​ക്കൗ​ണ്ട് പ്രോഗ്രാം; പ്ര​വ​ർ​ത്ത​ന ​കാ​ലാ​വ​ധി നീ​ട്ടാ​ൻ സ​ൽ​മാ​ൻ രാ​ജാ​വിന്റെ ഉത്തരവ് "
english_title: "Salman Raja's order to extend the period of operation of Citizen Account Program"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108614/salman-rajas-order-to-extend-the-period-of-operation-of-citizen-account-program"
published_at: "2023-04-12T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643678018e11c_Citizen_Account_Program.jpg"
keywords: []
---

# സി​റ്റി​സ​ൺ അ​ക്കൗ​ണ്ട് പ്രോഗ്രാം; പ്ര​വ​ർ​ത്ത​ന ​കാ​ലാ​വ​ധി നീ​ട്ടാ​ൻ സ​ൽ​മാ​ൻ രാ​ജാ​വിന്റെ ഉത്തരവ് 

> **Lead Summary:** **ജി​ദ്ദ: **പൗ​ര​ന്മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്​​ക​രി​ച്ച ‘സി​റ്റി​സ​ൺ അ​ക്കൗ​ണ്ട് പ്രോ​ഗ്രാ​മി’​ന്റെ പ്ര​വ​ർ​ത്ത​ന ​കാ​ലാ​വ​ധി നീ​ട്ടാ​ൻ സ​ൽ​മാ​ൻ രാ​ജാ​വ്​ ഉ​ത്ത​ര​വി​ട്ടു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യും സാ​മ്പ​ത്തി​ക വി​ക​സ​ന​കാ​ര്യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

## Article Content

**ജി​ദ്ദ: **പൗ​ര​ന്മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്​​ക​രി​ച്ച ‘സി​റ്റി​സ​ൺ അ​ക്കൗ​ണ്ട് പ്രോ​ഗ്രാ​മി’​ന്റെ പ്ര​വ​ർ​ത്ത​ന ​കാ​ലാ​വ​ധി നീ​ട്ടാ​ൻ സ​ൽ​മാ​ൻ രാ​ജാ​വ്​ ഉ​ത്ത​ര​വി​ട്ടു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യും സാ​മ്പ​ത്തി​ക വി​ക​സ​ന​കാ​ര്യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

ആ​ഗോ​ള വി​ല​ക്ക​യ​റ്റ​ത്തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ൽ​നി​ന്ന് അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പൗ​ര​ന്മാ​ർ​ക്ക്​ ന​ൽ​കു​ന്ന സ​ഹാ​യ​ത്തി​ന്റെ തു​ട​ർ​പ​ദ്ധ​തി​യു​മാ​ണി​ത്. പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ സി​റ്റി​സ​ൺ അ​ക്കൗ​ണ്ട് പ്രോ​ഗ്രാ​മി​ന്റെ പ്ര​വ​ർ​ത്ത​നം അ​തി​ന്റെ നി​ല​വി​ലെ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വി​പു​ലീ​ക​രി​ക്കും. 2023 ജൂ​ലൈ ഗ​ഡു വ​രെ നാ​ലു മാ​സ​ത്തേ​ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് തു​ട​രും.

ജൂ​ലൈ​യി​ൽ പു​റ​പ്പെ​ടു​വി​ച്ച രാ​ജ​കീ​യ നി​ർ​ദേ​ശ​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ത് വ​രു​ന്ന​ത്. 20 ശ​ത​കോ​ടി റി​യാ​ൽ തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​ൽ 800 കോ​ടി റി​യാ​ൽ 2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​ന്റെ അ​വ​സാ​നം വ​രെ സി​റ്റി​സ​ൺ അ​ക്കൗ​ണ്ട് പ്രോ​ഗ്രാ​മി​​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള അ​ധി​ക സാ​മ്പ​ത്തി​ക​സ​ഹാ​യ​മാ​യി​രു​ന്നു.

നി​ല​വി​ലെ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ പാ​ദ​ത്തി​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് അ​ഥ​വാ മാ​ർ​ച്ച്​ മാ​സം വ​രെ അ​ധി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്​ നീ​ട്ടാ​ൻ 2023 ജ​നു​വ​രി​യി​ൽ രാ​ജ​ക​ൽ​പ​ന പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​താ​ണ്​ ഇ​പ്പോ​ൾ വീ​ണ്ടും നീ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108614/salman-rajas-order-to-extend-the-period-of-operation-of-citizen-account-program)