ലഗേജില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ വിദേശിക്ക് ശിക്ഷ

ലഗേജില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ വിദേശിക്ക് ശിക്ഷ
Nov 15, 2021 03:52 PM | By Shalu Priya

ദുബായ് : മയക്കുമരുന്നുമായി (narcotics) യുഎഇയില്‍ (UAE) പ്രവേശിക്കാനെത്തിയ വിദേശിക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും (Deporting) കോടതി ഉത്തരവില്‍ പറയുന്നു. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തുനിന്ന് എത്തിയ പ്രതിയുടെ കൈവശം.

4.900 കിലോഗ്രാം കൊക്കൈനാണ് (cocaine) ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍വെച്ച് പ്രതി പിടിയിലായത്. സാധാരണയില്‍ കവിഞ്ഞ എണ്ണം ബാഗുകള്‍ ഇയാളുടെ ലഗേജില്‍ കണ്ടെത്തിയതോടെയാണ് സംശയം തോന്നിയതെന്ന് ദുബൈ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ മൊഴി നല്‍കി. തുടര്‍ന്ന് ലഗേജ് പരിശോധിച്ചപ്പോഴാണ് കൊക്കെയ്‍ന്‍ കണ്ടെത്തിയത്.

സന്ദര്‍‌ശക വിസയിലാണ് ഇയാള്‍ ദുബൈയില്‍ എത്തിയിരുന്നതെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ തന്റേതല്ലായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു. നാട്ടില്‍ നിന്ന് ഒരാള്‍ മൂന്ന് ബാഗുകള്‍ തന്നയച്ചുവെന്നും അത് ദുബൈയിലുള്ള മറ്റൊരാളിന് കൈമാറാനാണ് നിര്‍ദേശിച്ചിരുന്നതെന്നുമായിരുന്നു ഇയാളുടെ വാദം. ഇതിന് പ്രതിഫലമായി തനിക്ക് 55,000 ദിര്‍ഹത്തിന് തുല്യമായ തുക തന്നുവെന്നും ഇയാള്‍ പറഞ്ഞു. കേസില്‍ ആദ്യം പ്രാഥമിക കോടതി പുറപ്പെടുവിച്ച അതേ വിധി, അപ്പീല്‍ കോടതിയും ശരിവെയ്‍ക്കുകയായിരുന്നു.

Foreigner convicted of drug possession in luggage

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories