---
title: "ചെറിയ പെരുന്നാള്‍; ഒമാനില്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു "
english_title: "Eid Ul Fithr festival, announced holidays in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108848/eid-ul-fithr-festival-announced-holidays-in-oman"
published_at: "2023-04-13T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64380d91dcc75_omaneid.jpg"
keywords: []
---

# ചെറിയ പെരുന്നാള്‍; ഒമാനില്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു 

> **Lead Summary:** **മസ്കറ്റ്: **ഒമാനില്‍ ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതു- സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് അവധി. ഇതില്‍ വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉള്‍പ്പെടുന്നത്.

## Article Content

**മസ്കറ്റ്: **ഒമാനില്‍ ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതു- സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് അവധി. ഇതില്‍ വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉള്‍പ്പെടുന്നത്.

ഇതിന് ശേഷം 25 ന് വീണ്ടും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. അതേസമയം സൗദിയില്‍ സ്വകാര്യ മേഖലയില്‍ ഈദുല്‍ ഫിത്വര്‍ അവധി നാല് ദിവസമായിരിക്കും. ഇത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.

വിശ്വാസപൂര്‍ണമായ റമദാൻ വ്രതം അവസാനിച്ച് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതിലേക്കുള്ള ഒരുക്കമാനത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. പ്രവാസികളില്‍ ഒരു വിഭാഗം പേര്‍ പെരുന്നാളിന് അവധിയെടുത്ത് നാട്ടിലേക്ക് തിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം പേര്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ തന്നെയാണ് പെരുന്നാള്‍ കൂടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108848/eid-ul-fithr-festival-announced-holidays-in-oman)