---
title: "ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാർത്ഥിനി ബെംഗളൂരുവിൽ അപകടത്തിൽ മരിച്ചു"
english_title: "Former student of Jeddah Indian School died in an accident in Bengaluru"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108871/former-student-of-jeddah-indian-school-died-in-an-accident-in-bengaluru"
published_at: "2023-04-13T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438268f5df82_death.jpg"
keywords: []
---

# ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാർത്ഥിനി ബെംഗളൂരുവിൽ അപകടത്തിൽ മരിച്ചു

> **Lead Summary:** **ജിദ്ദ : **ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനിയും ജിദ്ദ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) പ്രസിഡന്റും ഏറ്റുമാനൂര്‍ സ്വദേശിയുമായ ദാസ്മോൻ തോമസിൻ്റെ മകൾ ഡോണ ജെസിൻദാസ് ബെംഗളൂരുവിൽ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് വീണു മരിച്ചു.

## Article Content

**ജിദ്ദ : **ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനിയും ജിദ്ദ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) പ്രസിഡന്റും ഏറ്റുമാനൂര്‍ സ്വദേശിയുമായ ദാസ്മോൻ തോമസിൻ്റെ മകൾ ഡോണ ജെസിൻദാസ് ബെംഗളൂരുവിൽ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് വീണു മരിച്ചു.

ബെംഗളൂരു ജെയ്ൻ കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. യൂനിവേഴ്‌സിറ്റിയിൽ പുതുതായി നിർമിച്ച അടുത്തടുത്തായുള്ള രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങളിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ കാൽവഴുതി വീണു എന്നാണ് അറിയുന്നത്.

വിവരമറിഞ്ഞ് നാട്ടിലുള്ള മാതാപിതാക്കൾ ബെംഗളൂരുവിലേക്ക് പോയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സ്വദേശമായ ഏറ്റുമാനൂരിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ജിദ്ദയില്‍ അബ്ബാര്‍ സൈനി കമ്പനി ജീവനക്കാരനാണ് ദാസ്മോൻ തോമസ്. ജെസ്സിയാണ് ഡോണയുടെ മാതാവ്. സഹോദരി: ദ്രിയ ദാസ്‌മോൻ. ജിദ്ദയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ മോഹന്‍ ബാലന്റെ പത്‌നി ജാന്‍സിയുടെ സഹോദര പുത്രിയാണ് ഡോണ.

ഡോണയുടെ ആകസ്മിക വിയോഗത്തിൽ ജിദ്ദ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108871/former-student-of-jeddah-indian-school-died-in-an-accident-in-bengaluru)