---
title: " യുഎഇ സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു "
english_title: "The UAE has announced a festive holiday for the private sector"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108933/the-uae-has-announced-a-festive-holiday-for-the-private-sector"
published_at: "2023-04-14T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643900b2c4b72_uae.jpg"
keywords: []
---

#  യുഎഇ സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു 

> **Lead Summary:** **ദുബായ് : **പെരുന്നാളി (ഈദുൽ ഫിത്ർ) നോടനുബന്ധിച്ച് യുഎഇ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും റമസാൻ 29 മുതൽ ശവ്വാൽ 3 വരെ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

## Article Content

**ദുബായ് : **പെരുന്നാളി (ഈദുൽ ഫിത്ർ) നോടനുബന്ധിച്ച് യുഎഇ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും റമസാൻ 29 മുതൽ ശവ്വാൽ 3 വരെ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം റമസാനിലെ 29-ാം ദിവസം ഈ മാസം 20 ന് ആയിരിക്കും. അതിനാൽ പെരുന്നാൾ അവധികൾ വ്യാഴാഴ്ച ആരംഭിക്കും.

പൊതുമേഖലയെ പോലെ സ്വകാര്യമേഖലയ്ക്കും തുല്യമായ ഔദ്യോഗിക പൊതു അവധികൾ നൽകാനുള്ള യുഎഇ മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണിത്. പൊതുമേഖലയ്ക്ക് നേരത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108933/the-uae-has-announced-a-festive-holiday-for-the-private-sector)