---
title: "ദുബായിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന 4 പേർക്ക് തടവും പിഴയും "
english_title: "4 people jailed and fined for abducting a young woman in Dubai and robbing her of money"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108942/4-people-jailed-and-fined-for-abducting-a-young-woman-in-dubai-and-robbing-her-of-money"
published_at: "2023-04-14T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439086bf152a_arrest.jpg"
keywords: []
---

# ദുബായിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന 4 പേർക്ക് തടവും പിഴയും 

> **Lead Summary:** **ദുബായ് : **ഏഷ്യൻ യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച 4 പേർക്ക് ദുബായ് അപ്പീൽ കോടതി 2 വർഷം തടവും 42,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷയ്ക്കു ശേഷം ഇവരെ നാടുകടത്തും.

## Article Content

**ദുബായ് : **ഏഷ്യൻ യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച 4 പേർക്ക് ദുബായ് അപ്പീൽ കോടതി 2 വർഷം തടവും 42,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷയ്ക്കു ശേഷം ഇവരെ നാടുകടത്തും.

2022 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡിജിറ്റൽ കറൻസി വാങ്ങുന്നതിനായി സംഘത്തിലെ ഒരാൾ യുവതിയെ ഡിഐപിയിലേക്കു വിളിച്ചുവരുത്തിയ ശേഷം 4 പേരും ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി പണം പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റി.

തുടർന്ന് കൈകൾ ബന്ധിച്ച് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108942/4-people-jailed-and-fined-for-abducting-a-young-woman-in-dubai-and-robbing-her-of-money)