---
title: "ഉംറ യാത്രയ്ക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ 30 മിനിറ്റിനകം യാത്രാ രേഖ"
english_title: "Travel document within 30 minutes if passport is lost during Umrah journey"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108957/travel-document-within-30-minutes-if-passport-is-lost-during-umrah-journey"
published_at: "2023-04-14T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643916bbccbba_uae.jpg"
keywords: []
---

# ഉംറ യാത്രയ്ക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ 30 മിനിറ്റിനകം യാത്രാ രേഖ

> **Lead Summary:** **അബുദാബി : **ഉംറ യാത്രയ്ക്കിടെ യുഎഇ പൗരന്മാരുടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ 30 മിനിറ്റിനകം യാത്രാ രേഖകൾ ശരിയാക്കി നൽകുമെന്ന് യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം.

## Article Content

**അബുദാബി : **ഉംറ യാത്രയ്ക്കിടെ യുഎഇ പൗരന്മാരുടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ 30 മിനിറ്റിനകം യാത്രാ രേഖകൾ ശരിയാക്കി നൽകുമെന്ന് യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം.

തീർഥാടനത്തിനിടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞാലും ഈ സൗകര്യം ലഭിക്കും. നഷ്ടപ്പെട്ട പാസ്പോർട്ടിന്റെ പകർപ്പ്, ഫോട്ടോ, പൊലീസ് റിപ്പോർട്ട് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108957/travel-document-within-30-minutes-if-passport-is-lost-during-umrah-journey)