---
title: "ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ങ്ങ​ൾ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തെ​യും ബാ​ധി​ക്കുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം "
english_title: "Qatar's Ministry of Foreign Affairs says that Israel's violations affect the entire region"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109121/qatars-ministry-of-foreign-affairs-says-that-israels-violations-affect-the-entire-region"
published_at: "2023-04-15T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ab8a5ecad9_QATERFLAG.jpg"
keywords: []
---

# ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ങ്ങ​ൾ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തെ​യും ബാ​ധി​ക്കുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം 

> **Lead Summary:** **ദോ​ഹ: **ഫ​ല​സ്തീ​നി​ൽ അ​ൽ അ​ഖ്‌​സ മ​സ്ജി​ദി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗു​രു​ത​ര​വും ആ​വ​ർ​ത്തി​ച്ചു​ള്ള​തു​മാ​യ അ​തി​ക്ര​മ​ങ്ങ​ൾ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തെ​യും ബാ​ധി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ​യും ഉ​പ​ദേ​ഷ്ടാ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഔ​ദ്യോ​ഗി​ക വ​ക്താ​വു​മാ​യ ഡോ. ​മാ​ജി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി.

## Article Content

**ദോ​ഹ: **ഫ​ല​സ്തീ​നി​ൽ അ​ൽ അ​ഖ്‌​സ മ​സ്ജി​ദി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗു​രു​ത​ര​വും ആ​വ​ർ​ത്തി​ച്ചു​ള്ള​തു​മാ​യ അ​തി​ക്ര​മ​ങ്ങ​ൾ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തെ​യും ബാ​ധി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ​യും ഉ​പ​ദേ​ഷ്ടാ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഔ​ദ്യോ​ഗി​ക വ​ക്താ​വു​മാ​യ ഡോ. ​മാ​ജി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി.

അ​ൽ അ​ഖ്‌​സ പ​ള്ളി മു​സ്‍ലിം​ക​ളു​ടെ പ​ള്ളി​യും പു​ണ്യ​സ്ഥ​ല​വു​മാ​ണെ​ന്നും ഇ​ത് മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും ഫ​ല​സ്തീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും പ്ര​മേ​യ​ങ്ങ​ളു​ടെ​യും ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി ആ​ഹ്വാ​നം ചെ​യ്തു.

മേ​ഖ​ല​യി​ലെ അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ഗ​സ്സ​യി​ലെ​യും തെ​ക്ക​ൻ ല​ബ​നാ​നി​ലെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​ങ്ങ​ൾ​ക്കും ഇ​സ്രാ​യേ​ൽ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ശു​ദ്ധ റ​മ​ദാ​നി​ൽ ര​ണ്ട് ബി​ല്യ​ൻ വ​രു​ന്ന മു​സ്‍ലിം​ക​ളെ പ്ര​കോ​പി​പ്പി​ച്ച് ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ലം​ഘ​ന​ങ്ങ​ളെ ക​ടു​ത്ത ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നേ​ര​ത്തേ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109121/qatars-ministry-of-foreign-affairs-says-that-israels-violations-affect-the-entire-region)