---
title: "ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു "
english_title: "Malappuram native Khamees died in Mushait due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109140/malappuram-native-khamees-died-in-mushait-due-to-heart-attack"
published_at: "2023-04-15T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ae3d065489_deathgcc.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു 

> **Lead Summary:** **ഖമീസ് മുശൈത്ത്: **ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു. മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്. ഖമീസ് മുശൈത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

**ഖമീസ് മുശൈത്ത്: **ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു. മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്. ഖമീസ് മുശൈത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

ഭാര്യയും മൂന്ന് പെൺമക്കളും ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബം നാട്ടിൽ ആണ്. മൃതദേഹം ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കോൺസുലേറ്റ് സേവനവിഭാഗം അംഗവും ഇന്ത്യൻ സോഷ്യൽ ഫോറം സേവന വിഭാഗം കൺവീനറുമായ ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109140/malappuram-native-khamees-died-in-mushait-due-to-heart-attack)