---
title: "ദുബൈയിലെ കെട്ടിടത്തിലെ തീപിടുത്തം; മരിച്ച 16 പേരിൽ 13 പേരെയും തിരിച്ചറിഞ്ഞു "
english_title: "13 of the 16 people who died in the building fire in Dubai have been identified"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109249/13-of-the-16-people-who-died-in-the-building-fire-in-dubai-have-been-identified"
published_at: "2023-04-16T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643be11b6681e_dubaibuildingfire.jpg"
keywords: []
---

# ദുബൈയിലെ കെട്ടിടത്തിലെ തീപിടുത്തം; മരിച്ച 16 പേരിൽ 13 പേരെയും തിരിച്ചറിഞ്ഞു 

> **Lead Summary:** **ദുബൈ: **ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 16 പേരിൽ 13 പേരെയും തിരിച്ചറിഞ്ഞു. നാല്​ ഇന്ത്യക്കാർ, അഞ്ച്​ സുഡാനികൾ, മൂന്ന്​ പാകിസ്താനി, ഒരു കാമറൂൺ സ്വദേശി എന്നിവരാണ്​ മരിച്ചത്​. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് , ഭാര്യ കണ്ടമംഗലത്ത് ജിഷി , തമിഴ്​നാട് സ്വദേശികളായ സാലിയകുണ്ടു ഗുഡു, ഇമാം കാസിം എന്നിവരാണ്​ മരിച്ച ഇന്ത്യക്കാർ.

## Article Content

**ദുബൈ: **ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 16 പേരിൽ 13 പേരെയും തിരിച്ചറിഞ്ഞു. നാല്​ ഇന്ത്യക്കാർ, അഞ്ച്​ സുഡാനികൾ, മൂന്ന്​ പാകിസ്താനി, ഒരു കാമറൂൺ സ്വദേശി എന്നിവരാണ്​ മരിച്ചത്​. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് , ഭാര്യ കണ്ടമംഗലത്ത് ജിഷി , തമിഴ്​നാട് സ്വദേശികളായ സാലിയകുണ്ടു ഗുഡു, ഇമാം കാസിം എന്നിവരാണ്​ മരിച്ച ഇന്ത്യക്കാർ.

അതേസമയം, ​കെട്ടിടത്തിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ്​ ദുരന്തത്തിന്​ കാരണമെന്ന്​ അധികൃതർ വ്യക്​തമാക്കി. ഷോർട്​ സർക്ക്യൂട്ടാണ്​ അപകടത്തിന്​ കാരണം. ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങ്ങിൽ ശനിയാഴ്ച ഉച്ചക്ക് 12.35നാണ് സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. നിരവധി മലയാളികൾ താമസിക്കുന്ന കെട്ടിടമാണിത്​.

അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്‍റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവർത്തനത്തിനിടെയാണ്​ തമിഴ്​നാട്​ സ്വദേശികളുടെ മരണം.ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി. മറ്റ്​ മൃതദേഹങ്ങളും തിരിച്ചറിയാനുള്ള ശ്രമം തുടരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109249/13-of-the-16-people-who-died-in-the-building-fire-in-dubai-have-been-identified)