---
title: "റിയാദിൽനിന്ന്​ അവധിക്ക്​ നാട്ടിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "A Malayali who had gone home from Riyadh for a holiday died of a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109250/a-malayali-who-had-gone-home-from-riyadh-for-a-holiday-died-of-a-heart-attack"
published_at: "2023-04-16T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643be2777a1fc_deathgcc.jpg"
keywords: []
---

# റിയാദിൽനിന്ന്​ അവധിക്ക്​ നാട്ടിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്:** ഏതാനും നാൾ മുമ്പ്​ റിയാദിൽനിന്ന്​ അവധിക്ക്​ നാട്ടിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട സ്വദേശിയായ ലാലു ജോർജ് ആണ്​ മരിച്ചത്​. റിയാദ്​ എക്സിറ്റ് 18-ലെ ഇസ്തറഹ ഏരിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു.

## Article Content

**റിയാദ്:** ഏതാനും നാൾ മുമ്പ്​ റിയാദിൽനിന്ന്​ അവധിക്ക്​ നാട്ടിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട സ്വദേശിയായ ലാലു ജോർജ് ആണ്​ മരിച്ചത്​. റിയാദ്​ എക്സിറ്റ് 18-ലെ ഇസ്തറഹ ഏരിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു നാട്ടിലേക്ക് പോയത്. ശനിയാഴ്​ച ഹൃദയവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. റിയാദ് നവോദയ കലാസാംസ്​കാരിക വേദി യൂനിറ്റ് ഭാരവാഹിയായിരുന്നു.

ഭാര്യ ബീന ലാലുവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. നവോദയ റിയാദ് ലാലു ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109250/a-malayali-who-had-gone-home-from-riyadh-for-a-holiday-died-of-a-heart-attack)