---
title: "സൗദി അറേബ്യയില്‍ പാലത്തിന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് വീണ് അപകടം; ഒരു മരണം,നിരവധി പേർക്ക് പരിക്ക് "
english_title: "In Saudi Arabia, the bus fell from the top of the bridge and the accident happened; One death, many injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109264/in-saudi-arabia-the-bus-fell-from-the-top-of-the-bridge-and-the-accident-happened-one-death-many-injured"
published_at: "2023-04-16T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c01c3ec49d_soudiarebia.jpg"
keywords: []
---

# സൗദി അറേബ്യയില്‍ പാലത്തിന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് വീണ് അപകടം; ഒരു മരണം,നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദില്‍ പാലത്തിന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പകലാണ് സംഭവം.

## Article Content

**റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദില്‍ പാലത്തിന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പകലാണ് സംഭവം.

റിയാദിലെ ഒരു പാലത്തിന് മകളിൽ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മരിച്ചത് ഏത് രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായും സിവിൽ ഡിഫൻസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109264/in-saudi-arabia-the-bus-fell-from-the-top-of-the-bridge-and-the-accident-happened-one-death-many-injured)