---
title: "അർബുദ ബാധിതനായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു "
english_title: "An expatriate who was undergoing treatment in the country died after suffering from cancer"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109308/an-expatriate-who-was-undergoing-treatment-in-the-country-died-after-suffering-from-cancer"
published_at: "2023-04-17T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cb299371e2_death.jpg"
keywords: []
---

# അർബുദ ബാധിതനായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു 

> **Lead Summary:** **സലാല:** അർബുദ ബാധിതനായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടകര കോട്ടക്കൽ ക്രാഫ്​റ്റ്​ വില്ലേജിനു സമീപം താമസിക്കുന്ന കോയാന്റ വളപ്പിൽ വിനീഷ് ആണ് മരണപ്പെട്ടത്.

## Article Content

**സലാല:** അർബുദ ബാധിതനായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടകര കോട്ടക്കൽ ക്രാഫ്​റ്റ്​ വില്ലേജിനു സമീപം താമസിക്കുന്ന കോയാന്റ വളപ്പിൽ വിനീഷ് ആണ് മരണപ്പെട്ടത്.

സലാലയിലെ ആദ്യകാല പ്രവാസിയും മംഗല്യ ഹോട്ടലിന്റെ ഉടമയുമായിരുന്ന പവിത്രന്റെയും ലതയുടെയും മകനാണ്. രോഗ ബാധയെ തുടർന്ന് രണ്ട് വർഷത്തോളമായി കൊച്ചിയിലെ ഡോ. ഗംഗാധരന്റെ ചികിത്സയിലായിരുന്നു. എൻജിനീയറായ വിനീഷ് ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝായുമായി ചേർന്ന് സ്വകാര്യ എൻജിനീയറിങ്​ കമ്പനി നടത്തി വരികയായിരുന്നു.

ഭാര്യ: സുക്യത. മക്കൾ: ധൻവിൻ, ദക്ഷിൺ. സഹോദരി: കവിത . മ്യതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

വലിയ സൗഹ്യദ വലയത്തിനുടമയായിരുന്ന വിനിഷിന്റെ അകാല വിയോഗം സലാലയിലെ മലയാളി പ്രവാസികളെ ദുഃഖത്തിലാഴ്ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109308/an-expatriate-who-was-undergoing-treatment-in-the-country-died-after-suffering-from-cancer)