---
title: "സൗദി അറേബ്യയില്‍ ബസ് അപകടം; 44 പേർക്ക് പരിക്ക്"
english_title: "44 injured as bus overturns near Saudi capital city"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109441/44-injured-as-bus-overturns-near-saudi-capital-city"
published_at: "2023-04-17T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d4e22d4905_ambulance.jpg"
keywords: []
---

# സൗദി അറേബ്യയില്‍ ബസ് അപകടം; 44 പേർക്ക് പരിക്ക്

> **Lead Summary:** **റിയാദ്:** സൗദി തലസ്ഥാന നഗരത്തിന് സമീപം ബസ് മറിഞ്ഞ് 44 പേർക്ക് പരിക്ക്. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം.

## Article Content

**റിയാദ്:** സൗദി തലസ്ഥാന നഗരത്തിന് സമീപം ബസ് മറിഞ്ഞ് 44 പേർക്ക് പരിക്ക്. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം.

മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉംറ തീർഥാടകരാണോ ബസിൽ എന്ന് വ്യക്തമായിട്ടില്ല. സൗദി റെഡ് ക്രസന്റിന് കീഴിലെ 10 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആറു ആംബുലൻസ് സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റവരിൽ 36 പേരെ അൽറുവൈദ, അൽഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 10 പേർക്ക് സംഭവസ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109441/44-injured-as-bus-overturns-near-saudi-capital-city)