---
title: "യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്വർ ​ശനിയാഴ്​ചയായേക്കാമെന്ന്​ അന്താരാഷ്ട്ര ആസ്​ട്രോണമി സെന്‍റർ"
english_title: "Eid-ul-Fitr may fall on Saturday in Gulf countries, says International Astronomy Center"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109471/eid-ul-fitr-may-fall-on-saturday-in-gulf-countries-says-international-astronomy-center"
published_at: "2023-04-17T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d72817b0e1_EID3.jpg"
keywords: []
---

# യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്വർ ​ശനിയാഴ്​ചയായേക്കാമെന്ന്​ അന്താരാഷ്ട്ര ആസ്​ട്രോണമി സെന്‍റർ

> **Lead Summary:** **ദുബൈ: **യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്വർ ​ശനിയാഴ്​ചയായേക്കാമെന്ന്​ അന്താരാഷ്ട്ര ആസ്​ട്രോണമി സെന്‍റർ അറിയിച്ചു. അറബ്​ രാജ്യങ്ങളിൽ വ്യാഴാഴ്ച പിറ കാണാൻ സാധ്യതയില്ലെന്നാണ്​ വിലയിരുത്തലെന്ന്​ ഐ.എ.സി ട്വിറ്ററിൽ വ്യക്​തമാക്കി.

## Article Content

**ദുബൈ: **യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്വർ ​ശനിയാഴ്​ചയായേക്കാമെന്ന്​ അന്താരാഷ്ട്ര ആസ്​ട്രോണമി സെന്‍റർ അറിയിച്ചു. അറബ്​ രാജ്യങ്ങളിൽ വ്യാഴാഴ്ച പിറ കാണാൻ സാധ്യതയില്ലെന്നാണ്​ വിലയിരുത്തലെന്ന്​ ഐ.എ.സി ട്വിറ്ററിൽ വ്യക്​തമാക്കി.

നഗ്​ന നേത്രങ്ങൾ കൊണ്ടോ ടെലസ്​കോപ്​ ഉപയോഗിച്ചോ പിറ കാണാൻ സാധ്യത കുറവാണെന്നും ഏപ്രിൽ 21ന്​ റമദാൻ 30 പൂർത്തിയാക്കി 22ന്​ ശവ്വാൽ ഒന്നാകാനാണ്​ സാധ്യതയെന്നും ട്വിറ്ററിൽ വ്യക്​തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109471/eid-ul-fitr-may-fall-on-saturday-in-gulf-countries-says-international-astronomy-center)