---
title: "മലയാളി യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ അന്തരിച്ചു "
english_title: "A Malayali youth died in Dubai due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109475/a-malayali-youth-died-in-dubai-due-to-a-heart-attack"
published_at: "2023-04-17T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d755fde860_DEATHGCC.jpg"
keywords: []
---

# മലയാളി യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ: **കൊല്ലം സ്വദേശിയായ യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ അന്തരിച്ചു. ദ സെൻട്രൽ സ്കൂൾ ദുബൈ (ടി.സി.എസ്​) അഡ്മിൻ മാനേജറായ കൊല്ലം കരിക്കോട്​ സ്വദേശി ആസിഫ്​ മഹ്​മൂദാണ് ​ തിങ്കളാഴ്ച രാവിലെ മരിച്ചത്​. പ്രഭാതനമസ്കാരത്തിന്​ പള്ളിയിൽ പോയി മടങ്ങിവന്ന ശേഷം താമസ സ്ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

**ദുബൈ: **കൊല്ലം സ്വദേശിയായ യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ അന്തരിച്ചു. ദ സെൻട്രൽ സ്കൂൾ ദുബൈ (ടി.സി.എസ്​) അഡ്മിൻ മാനേജറായ കൊല്ലം കരിക്കോട്​ സ്വദേശി ആസിഫ്​ മഹ്​മൂദാണ് ​ തിങ്കളാഴ്ച രാവിലെ മരിച്ചത്​. പ്രഭാതനമസ്കാരത്തിന്​ പള്ളിയിൽ പോയി മടങ്ങിവന്ന ശേഷം താമസ സ്ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു.

ദുബൈ സിലിക്കൺ ഒയാസിസിലെ ഫഖീഹ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിലെ മലയാളികളുടെ നേതൃത്വത്തിലെ വിവിധ സാമൂഹിക കൂട്ടായ്മകളിൽ സജീവമായിരുന്നു.ടി.കെ.എം കോളേജ്​ അധ്യപകരായിരുന്ന പ്രൊഫ. മഹ്​മൂദ്-ആയിഷ ദമ്പതികളുടെ മകനാണ്​.

ഭാര്യ ഖൻസ ഖാനും രണ്ട്​ മക്കളും ദുബൈയിലുണ്ട്​. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ ഖൂസിൽ ഖബറടക്കാൻ ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109475/a-malayali-youth-died-in-dubai-due-to-a-heart-attack)