---
title: "സൗദിയിലേക്ക് ഇനി പാസ്പ്പോർട്ടിൽ വിസകൾ പതിക്കില്ല; പകരം ക്യൂ.ആർ കോഡ്​ പതിച്ച ​പ്രിന്റൗട്ട് "
english_title: "Visas to Saudi Arabia will no longer be printed on passports"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109675/visas-to-saudi-arabia-will-no-longer-be-printed-on-passports"
published_at: "2023-04-18T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643eb03b1d521_VISA.jpg"
keywords: []
---

# സൗദിയിലേക്ക് ഇനി പാസ്പ്പോർട്ടിൽ വിസകൾ പതിക്കില്ല; പകരം ക്യൂ.ആർ കോഡ്​ പതിച്ച ​പ്രിന്റൗട്ട് 

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡൻറ്​ വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കില്ല. അനുവദിച്ച വിസയുടെ ക്യൂ.ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ്​ ചെയ്​ത പേപ്പറുമായി എയർപോർട്ടിൽ എത്തിയാൽ മതി എന്ന്​ സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

## Article Content

**റിയാദ്:** സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡൻറ്​ വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കില്ല. അനുവദിച്ച വിസയുടെ ക്യൂ.ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ്​ ചെയ്​ത പേപ്പറുമായി എയർപോർട്ടിൽ എത്തിയാൽ മതി എന്ന്​ സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

2023 മെയ് ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിലാവുക. ഇന്ത്യക്ക് പുറമെ യു.എ.ഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ്​ ഇത്​ ബാധകം. പാസ്​പോർട്ടിൽ വിസ സ്​റ്റിക്കർ പതിക്കുന്നതാണ്​ ഒഴിവാക്കിയത്​. പകരം പ്രത്യേക എഫോർ സൈസ് പേപ്പറിൽ വിസ വിവരങ്ങളടങ്ങിയ ക്യൂ.ആർ കോഡ് പതിക്കും. ഇതാണ്​ എയർപോർട്ടുകളിൽ സ്​കാൻ ചെയ്യുക.

വിമാന കമ്പനികൾ ഈ തീരുമാനം അനുസരിക്കണമെന്നും ഇല്ലെങ്കിൽ നിയമലംഘനമായി കണക്കാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി. ഈ വർഷം മുതൽ ഹജ്ജ്​ വിസക്ക് ഏർപ്പെടുത്തിയ അതേ നടപടിക്രമമാണ്​ മറ്റ്​ വിസകളിലും നടപ്പാക്കുകയെന്ന്​ ഡൽഹിയിലെ സൗദി കോൺസു​േലറ്റ്​ വൃത്തങ്ങൾ സൂചിപ്പിച്ചു. പാസ്​പോർട്ടിൽ വിസ സ്​റ്റിക്കർ പതിപ്പിക്കുന്ന സംവിധാനമാണ്​ നിർത്തുന്നത്​. പകരം വിസ വിവരങ്ങളുടെ ക്യൂ.ആർ കോഡ്​ അടങ്ങിയ പ്രിൻറൗട്ട്​ എംബസി, അല്ലെങ്കിൽ കോൺസുലേറ്റിൽനിന്ന്​ നൽകും. അത്​ ഉപയോഗിച്ച്​ യാത്ര ചെയ്യാം.​

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109675/visas-to-saudi-arabia-will-no-longer-be-printed-on-passports)