---
title: "ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു "
english_title: "A young Malayali who was undergoing treatment in Qatar died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109689/a-young-malayali-who-was-undergoing-treatment-in-qatar-died"
published_at: "2023-04-18T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ebcf9e0367_death.jpg"
keywords: []
---

# ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു 

> **Lead Summary:** **ദോഹ: **ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

## Article Content

**ദോഹ: **ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു. അല്‍ഖോറില്‍ സ്വന്തമായി ബിസിനസ് ചെയ്‍തുവരികയായിരുന്നു അഭിലാഷ്. ഗോപിനാഥിന്റെയും സീതാദേവിയുടെയും മകനാണ്.

ഭാര്യ - കമലാ ദേവി. മകന്‍ - അനികേത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച ഖത്തര്‍ എയര്‍വേയ്‍സ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109689/a-young-malayali-who-was-undergoing-treatment-in-qatar-died)