---
title: "വ്യാ​ഴാ​ഴ്ച മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം "
english_title: "Call to observe moonrise on Thursday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109774/call-to-observe-moonrise-on-thursday"
published_at: "2023-04-19T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f9756dc259_masappiravi.jpg"
keywords: []
---

# വ്യാ​ഴാ​ഴ്ച മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം 

> **Lead Summary:** **ജി​ദ്ദ:** റ​മ​ദാ​ൻ 29 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ രാ​ജ്യ​ത്തെ എ​ല്ലാ മു​സ്​​ലിം​ക​​ളോ​ടും സൗ​ദി സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​ൻ മാ​സ​പ്പി​റ​വി ക​ണ്ട​തി​ന​നു​സ​രി​ച്ച്​ മാ​ർ​ച്ച്​ 23ന്​ ​റ​മ​ദാ​ൻ ഒ​ന്നാ​യി​രു​ന്നു.

## Article Content

**ജി​ദ്ദ:** റ​മ​ദാ​ൻ 29 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ രാ​ജ്യ​ത്തെ എ​ല്ലാ മു​സ്​​ലിം​ക​​ളോ​ടും സൗ​ദി സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​ൻ മാ​സ​പ്പി​റ​വി ക​ണ്ട​തി​ന​നു​സ​രി​ച്ച്​ മാ​ർ​ച്ച്​ 23ന്​ ​റ​മ​ദാ​ൻ ഒ​ന്നാ​യി​രു​ന്നു.

അ​തി​നാ​ൽ ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം ഏ​പ്രി​ൽ 20ന്​ ​റ​മ​ദാ​ൻ 29 ആ​ണ്. അ​ന്നേ ദി​വ​സം ശ​വ്വാ​ൽ മാ​സ​പ്പി​റ​വി എ​ല്ലാ​വ​രും നി​രീ​ക്ഷി​ക്ക​ണം. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ടോ ബൈ​നോ​ക്കു​ല​റി​ലൂ​ടെ​യോ കാ​ണു​ന്ന​വ​ർ അ​ടു​ത്തു​ള്ള കോ​ട​തി​യെ വി​വ​രം അ​റി​യി​ക്കു​ക​യും സാ​ക്ഷ്യം രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം.

അ​​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ലെ​ത്താ​ൻ സ​ഹാ​യ​ത്തി​ന്​ അ​ടു​ത്ത കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109774/call-to-observe-moonrise-on-thursday)